Trending Now

“ജോളി”യുടെ പേര് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞത് കോടിക്കണക്കിന് ആളുകള്‍

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പോലീസിന്‍റെ പ്രതി സ്ഥാനത്ത് ഉള്ള ജോളിയുടെ പേര് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞത് കോടിക്കണക്കിന് ആളുകള്‍ ആണ് . കഴിഞ്ഞ 8 ദിവസം കൊണ്ട് ലോകത്തിന്‍റെ നാനാ ഭാഗത്ത് നിന്നും ഇന്റെര്‍നെറ്റിലെ പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗ്ലില്‍ മാത്രം ഈ പേര് തിരഞ്ഞത് പത്തു കോടി ആളുകള്‍ക്ക് മുകളിലാണ് .അത്ര മാത്രം ഈ കേസ് ജനശ്രദ്ധ നേടി . ലോക മാധ്യമങ്ങളില്‍ പോലും അതീവ പ്രാധാന്യത്തോടെയാണ് ഈ കേസ് റിപ്പോര്‍ട്ട് ചെയ്തത് . വിവിധ ഭാഷകളില്‍ ജോളി എന്ന പേര് ഇന്‍റര്‍നെറ്റില്‍ നല്‍കിയാല്‍ കൂടത്തായി കേസ് സംബന്ധിച്ചു ഇതുവരെയുള്ള വിവരം ലഭിക്കും . ജോളിയുടെ പഴയകാല ചിത്രങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തവരുടെ എണ്ണവും വളരെ കൂടുതലാണ് . കൂടത്തായി വിഷയം അന്വേഷണാത്മകമായ മലയാള സിനിമയാക്കുവാന്‍ പ്രമുഖ നിര്‍മ്മാണ കമ്പനിതന്നെ രംഗത്ത് വന്നു .
മുംബൈ അധോലോക നായകന്മാരുടെ പൊടിപ്പും തൊങ്ങലും വെച്ചുള്ള കഥകള്‍ പണ്ട് മാധ്യമങ്ങള്‍ക്ക് ചാകരയായിരുന്നു .അതിനു ശേഷം ഇപ്പോള്‍ ഇത്രമാത്രം പ്രാധാന്യം നല്‍കിയ സംഭവമാണ് കൂടത്തായി കേസ് . ഓരോ ദിനവും കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ പോലീസിന് ലഭിക്കുമ്പോള്‍ ആ കഥകളുടെ സത്യം തേടി അന്വേഷണ സംഘം സഞ്ചരിക്കുന്നു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!