Trending Now

പറന്നു ചെന്ന് മലചവിട്ടാന്‍ ഉള്ള പദ്ധതി നടക്കില്ല വഴിപാടുകള്‍ കച്ചവടവല്‍ക്കരിക്കാനുമുള്ള നീക്കം തടയും

ശബരിമലയിലേക്ക് ഹെലികോപ്ടര്‍ സര്‍വീസ് നടത്താനും വഴിപാടുകള്‍ കച്ചവടവല്‍ക്കരിക്കാനുമുള്ള സ്വകാര്യ കമ്പനിയുടെ നീക്കത്തിനെതിരെ ദേവസ്വം ബോര്‍ഡ് കര്‍ശന നടപടിക്ക്. നിലയ്ക്കലിലേക്ക് ഹെലികോപ്ടര്‍ സര്‍വീസ് നടത്താനും അഭിഷേകം ഉള്‍പ്പെടെ നടത്താനും സൗകര്യം നല്‍കുമെന്ന പരസ്യത്തിനെതിരെ നിയമനടപടിയെടുക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ഇത്തരം നീക്കം ഒരു തരത്തിലും അനുവദിക്കില്ലെന്നു ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു
ശബരിമല ഭക്തര്‍ക്കായി നിലയക്ക്ല്‍ വരെ ഹെലികോപ്ടര്‍ സര്‍വീസ് നടത്തുമെന്നാണ് ശബരി സര്‍വീസ് എന്ന സ്വകാര്യ കമ്പനിയുടെ പേരിലുള്ള പരസ്യത്തില്‍ പറയുന്നത്. കാലടിയില്‍ നിന്നും നിലയക്കല്‍ വരെ ദിവസവും 12 തവണ സര്‍വീസുണ്ടാകുമെന്നാണ് പരസ്യം. ഇങ്ങനെ വരുന്നവര്‍ക്ക് സന്നിധാനത്ത് സുഗമമായ ദര്‍ശനത്തിനും മേല്‍ശാന്തിയെ കാണുന്നതിനും സൗകര്യമൊരുക്കും. കൂടാതെ നെയ്യഭിഷേകത്തിനും സന്നിധാനത്ത താമസത്തിനും സൗകര്യമൊരുക്കും. ഇതിനൊക്കെയായി 29,500 രൂപയാണ് നല്‍കേണ്ടത്. കമ്പനിയുടെ നടപടിക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചത്. സര്‍ക്കാരുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കും.എന്നാല്‍ ഇങ്ങനെ ഒരു പരസ്യം നല്‍കിയില്ല എന്നു കമ്പനി അവകാശപ്പെടുന്നു .എന്നാല്‍ കമ്പനിയുടെ താല്‍പര്യപ്രകാരമുള്ള ഒരു വാര്‍ത്ത രണ്ടു ദിവസം മുന്‍പ് മലയാളത്തിലെ പ്രമുഖ പത്രം പ്രസിദ്ധീകരിച്ചിരുന്നു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!