Trending Now

ഗർഭിണിയടക്കം 8 പേരെ പേപ്പട്ടി കടിച്ചു

ഗർഭിണിയടക്കം 8 പേരെ പേപ്പട്ടി കടിച്ചു . പത്തനാപുരം കടയ്ക്കാമണ്ണ് അംബേക്കർ ഗ്രാമത്തിലാണ് സംഭവം . പരിക്കേറ്റ 3 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ബാക്കി ഉള്ളവർക്ക് പുനലൂർ ആശുപത്രിയിൽ ചികിത്സ നൽകി . ഒരാളുടെ ചുണ്ട് പേപ്പട്ടി കടിച്ചു മുറിച്ചു . സംഭവം അറിഞ്ഞിട്ടും പോലീസ് എത്താൻ ഏറെ വൈകിയത് പ്രതിഷേധത്തിന് കാരണമായി .പേപ്പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു.

ഗ്രാമത്തിലെ മൂന്നാം റോഡിൽ പ്പോട്ട് നമ്പർ 1 B യിൽ പ്രസാദ് (രാജു ) ഭാര്യ, കാർത്തിക (28). വിജയ വിലാസത്തിൽ വിജയൻ മകൻ വിഷ്ണു (12).പ്പോട്ട് നമ്പർ 2B യിൽ ആനന്ദൻ (74) . പ്പോട്ട് നമ്പർ 3 B യിൽ സേതു മകൾ സേതുലക്ഷ്മി (26).പ്പോട്ട് നമ്പർ.8B യിൽ തങ്കപ്പൻ (77) അദ്ദേഹത്തിന്റെ കൊച്ചുമകൻ അമൽ (4) . പ്ളോട്ട് നമ്പർ 32 A യിൽ ആലിസ് (45). എന്നിവരാണ് പേപ്പട്ടിയുടെ കടിയേറ്റത്. ഇതിൽ വിഷ്ണുവിനേയും, കാർത്തികയേയും അമൽ   എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ പുനലൂർ താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!