Trending Now

കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് : കോൺഗ്രസ്സിന് നിർണ്ണായക മണ്ഡലം

കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് : കോൺഗ്രസ്സിന് നിർണ്ണായക മണ്ഡലം

കോന്നി ഉൾപ്പെടെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധചെലുത്തേണ്ടപാർട്ടി കോൺഗ്രസ്സ് തന്നെ .കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചിൽ നാലിലും യു ഡി എഫ് സ്ഥാനാർത്ഥികളാണ് വിജയിച്ചത് .കോന്നി ,വട്ടിയൂർക്കാവ് ,എറണാകുളം മണ്ഡലങ്ങൾ കോൺഗ്രസ്സിന്റെയും മഞ്ചേശ്വരത്തു മുസ്‌ലിം ലീഗിന്റെയും സിറ്റിംഗ് സീറ്റുകളാണ് .

അടൂർ പ്രകാശിലൂടെ യു ഡി എഫ് കോന്നി മണ്ഡലം നിലനിർത്തിയിരുന്നു .കോൺഗ്രസ്സിന് സുരക്ഷിതമായ മണ്ഡലമായിരുന്നു കോന്നി .പത്തനംതിട്ട ഡിസി സിയ്ക്കും കെ പി സി സിയ്ക്കും മുകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷ സമിതിയായ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയാകും കോന്നി മണ്ഡലത്തിലെ സ്ഥാനാർഥിയെ കണ്ടെത്തുക ,അങ്ങനെ വന്നാൽ ഏറെ സ്വാധീനം ഉള്ള അടൂർ പ്രകാശ് നിർദ്ദേശിക്കുന്ന ” വ്യക്തിയുടെ “സ്ഥാനാർഥിത്വം പത്തനംതിട്ട ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയ്ക്കു അംഗീകരിക്കേണ്ടി വരും .കോന്നിയിലെ എം എൽ എ സ്ഥാനം വെച്ചൊഴിഞ്ഞിട്ടാണ് അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്ന് മത്സരിച്ചതും എം പി യായതും .അടൂർ പ്രകാശ് “ഉദ്ദേശിക്കുന്ന വിശ്വസ്ത ” സ്ഥാനാർഥിക്കു എതിരെ ഡി സി സി യിൽ നിന്നും ആദ്യം മുതലേ ചിലർ എതിർക്കുന്നു .അത് ഡി സി സി പ്രസിഡന്റ് ബാബു ജോർജ് പരസ്യമാക്കുകയും ചെയ്തു .
അടൂർ പ്രകാശിന്റെ വ്യെക്തി സ്വാധീനം മണ്ഡലത്തിൽ നിർണ്ണായകമാണ് .

ഡി സി സി പ്രസിഡന്റും കലഞ്ഞൂർ നിവാസിയുമായ ബാബു ജോർജ് , ഡി സി സി മുൻ അധ്യക്ഷനും കോന്നിയിൽ കുടുംബ ബന്ധമുള്ള പി മോഹൻ രാജ് ,അടൂർ നിവാസി പഴകുളം മധു എന്നിവരുടെ പേരുകൾ ആദ്യം മുതൽ കേൾക്കുന്നു . പ്രമാടം നിവാസിയും നിലവിൽ പ്രമാടം പഞ്ചായത്തു പ്രസിഡന്റുമായ റോബിൻ പീറ്ററിനു വേണ്ടി അടൂർ പ്രകാശ് കെ പി സി സിയിലും ,എ ഐ സി സി യിലും സമ്മർദ്ദം ചെലുത്തും എന്നറിയുന്നു .അടൂർ പ്രകാശ് റോബിൻ പീറ്ററിന്റെ പേര് മാത്രമേ നിർദ്ദേശിക്കൂ എന്നറിയുന്നു .
കോന്നി മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയെ 5 ദിവസത്തിന് ഉള്ളിൽ പ്രഖ്യാപിച്ചേക്കും .യു ഡി എഫ് സ്ഥാനാർഥി ആരെന്നു അറിഞ്ഞ ശേഷമേ എൽ ഡി എഫ് ,ബി ജെ പി സ്ഥാനാർഥികളെ പ്രഖ്യാപിക്കൂ എന്നാണു പ്രാഥമിക നിഗമനം

…………………………………………
ദേവിക / കോന്നി വാർത്ത ഡോട്ട് കോം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!