Trending Now

ചൊവ്വയിലേക്ക് “കോന്നി വാർത്ത”യും പാസ്സെടുത്തു . നാസയുടെ മാർസ് റോവറിൽ ” കോന്നി വാർത്തയുടെ പേരും

ചൊവ്വയിലേക്ക് “കോന്നി വാർത്ത”യും പാസ്സെടുത്തു .
നാസയുടെ മാർസ് റോവറിൽ ” കോന്നി വാർത്തയുടെ പേരും
—————————————————————————————–
2020 ൽ നാസ ചൊവ്വയിലേക്ക് വിക്ഷേപിക്കുന്ന മാർസ് റോവറിൽ ” കോന്നി വാർത്ത ” യുടെ പേരും എത്തുന്നു . ഇന്ത്യയിൽ നിന്നും പേര് രജിസ്റ്റർ ചെയ്യുന്ന ആദ്യ ഓൺലൈൻ ന്യൂസ് പോർട്ടൽ ആണ് “കോന്നി വാർത്ത “.
ചൊവ്വയിലേക്ക് മനുക്ഷ്യരെ എത്തിക്കാനുള്ള പദ്ധതിയാണ് മാർസ് റോവറിലൂടെ നാസ ലക്ഷ്യമിടുന്നത് . എല്ലാവർക്കും ചൊവ്വയിലേക്ക് പോകാൻ കഴിയില്ലെങ്കിലും ചൊവ്വയിൽ എത്തുന്ന റോവറിലെപ്രത്യേക ഭാഗത്തു മൈക്രോ ഷിപ്പിൽ പേരുകൾ ആലേഖനം ചെയ്യും . പേരുകൾ ചേർക്കുന്ന തീയതി ഈ മാസം 30 നു അവസാനിക്കും . “കോന്നി വാർത്തയുടെ “പേര് രജിസ്റ്റർ ചെയ്തതോടെ ബോർഡിങ് പാസ്സ് നാസ അയച്ചുതന്നു . ഇന്ത്യയിൽ നിന്ന് ഇതുവരെ 12 .5 ലക്ഷം ആളുകൾ പേര് രജിസ്റ്റർ ചെയ്തു .തുർക്കിയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ പേര് രജിസ്റ്റർ ചെയ്തത് “. കോന്നി വാർത്തയുടെ” പേര് ചൊവ്വയിലും എത്തുമ്പോൾ എല്ലാ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ സ്നേഹത്തിനു നന്ദി

ടീം കോന്നി വാർത്ത ഡോട്ട് കോം
പോസ്റ്റ് ബോക്സ് നമ്പർ :26
കോന്നി പി ഒ
പത്തനംതിട്ട ജില്ല
കേരളം ,ഇന്ത്യ
8281888276 (വാട്സ്ആപ് )

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!