Trending Now

കോന്നി ശാന്തി തീയേറ്റർ കഥ പറയുന്നു “എസ് സിനിമാസി”ലേക്ക്(1963-2019)

കോന്നി ശാന്തി തീയേറ്റർ കഥ പറയുന്നു “എസ് സിനിമാസി”ലേക്ക്

ജയൻ കോന്നി (ന്യൂസ് എഡിറ്റർ

കറുപ്പും വെളുപ്പും നിറഞ്ഞ അഭ്ര പാളികളിൽ നിന്നും സിനിമാ ചായക്കൂട്ടിലേക്കു കടക്കുമ്പോൾ കോന്നിയുടെ മണ്ണിൽ ഉദയം കൊണ്ടു സിനിമയെ സ്നേഹിക്കുന്ന ഒരു കുടുംബത്തിൽ നിന്നും ശാന്തി എന്ന പേരിൽ ഒരു സിനിമാ കൊട്ടക . 1963 ൽ സ്ഥാപിത മായ ശാന്തിയുടെ നാൾ വഴികളിൽ ആയിരത്തിലേറെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു . 1988 ൽ പുതിയ ഉടമ സ്ഥാപനം ഏറ്റെടുത്തു . 1992 ൽ വീണ്ടും പുതുക്കി പണിതു . രാജേഷ് നായരുടെ ചുമതലയിൽ വീണ്ടും നൂറുകണക്കിന് സിനിമകൾ കോന്നി നാട് കണ്ടു . സി ക്ലാസ് സിനിമാ ശാലയുടെ കൂട്ടത്തിൽ ഇത്രനാളും പിടിച്ചു നിന്നതു ശാന്തി മാത്രം . ഇടക്കാലത്തു സിനിമാ പ്രദർശനം നിർത്തിയെങ്കിലും കല്യാണ മണ്ഡപമായി നിലനിർത്തി .
വീടുകളിൽ ടി വിയും കേബിളും നിറഞ്ഞതോടെ ശാന്തിയുടെ പ്രതാപ കാലത്തിനു മങ്ങൽ ഏറ്റു .കോന്നി യിലെ സുരേഷ് ,പി സി ,മിനി തീയേറ്റർ പൗർണമി തുടങ്ങിയവ അടച്ചു പൂട്ടിഎങ്കിലും ശാന്തി എന്നെങ്കിലും ഉയർന്നെഴുന്നേ ൽക്കും എന്നുള്ള അതിയായ ആഗ്രഹം ഉണ്ടായിരുന്നതിനാൽ കെട്ടിടം അതേപോലെ നിലനിർത്തി .ഇതിനിടെരണ്ടു സിനിമകൾ ശാന്തി തീയേറ്റർ ഉടമകൾ നിർമ്മിച്ചു .വൈകിട്ട് ഒരു പ്രദർശനമായി ചുരുങ്ങിയതോടെ വരുമാനം തീരെ കുറഞ്ഞു . ആദ്യമായി സിനിമ റിലീസിംഗ് ഡിജിറ്റൽ സംവിധാനം വന്നതോടെ ജില്ലയിൽ ആദ്യമായി ഈ സംവിധാനം ഒരുക്കിയത് ശാന്തിയിൽ ആയിരുന്നു .എന്നാൽ സിനിമാ രംഗത്തെ സംഘടനകൾ എതിർപ്പുമായി എത്തി . റിലീസ് സിനിമ മുടങ്ങി . ഹിന്ദി സിനിമകൾ ഇട്ടതോടെ കോന്നിയിലെ അന്യ സംസ്ഥാന തൊഴിലാളികൾ കുറെ പേർ സ്ഥിരമായി എത്തി .എന്നാൽ വർദ്ധിച്ച ചിലവുകൾ മൂലം സിനിമാ പ്രദർശനം പൂർണ്ണമായും നിർത്തി കല്യാണ മണ്ഡപമായി മാത്രം നിലനിർത്തി . അങ്ങനെ ഒരു വർഷം മുൻപ് കോന്നി കളറിംഗ്‌ സ് സ്ഥാപന ഉടമ അരുൺ പുതിയ ആശയം മുന്നോട്ടു വെച്ചതോടെ പഴയ കെട്ടിടം നിലനിർത്തിക്കൊണ്ടു തന്നെ ആധുനിക രീതിയിൽ മാറ്റങ്ങൾ വരുത്തി . പ്രതിസന്ധികളിൽ മാനേജർ ഗോപിനാഥൻ നായരും പ്രൊജക്ഷനിസ്റ് ശ്രീകുമാറും എന്നും ഒപ്പം നിന്നു . സി ക്ലാസ്സ് തീയേറ്ററിൽ നിന്നും എ ക്ലാസ്സ് തീയേറ്ററിലേക്ക് ശാന്തി ഉയരുകയും എസ്സ് സിനിമാസ് എന്ന പേര് സ്വീകരിച്ചു .
പുതുക്കിപ്പണിത എസ് സിനിമാസ് തീയേറ്ററിൽ സെപ്തംബർ 5 വൈകിട്ട് മുതൽ സിനിമാ പ്രദർശനം നടക്കുമ്പോൾ കോന്നിയിൽ നിന്നും സിനിമയെ സ്നേഹിച്ച മണ്മറഞ്ഞ നിരവധി പ്രതിഭകളുടെ അനുഗ്രഹം ഉണ്ട് .
കോന്നിയൂർ ഭാസ് എന്ന സിനിമാ ഗാനരചയിതാവിനെ ഈ അവസരത്തിൽ ഓർക്കുന്നു . ഒപ്പം നിരവധി മഹാ പ്രതിഭകൾ നമുക്ക് ഉണ്ടായിരുന്നു .
കോന്നി യുടെ മണ്ണിൽ നിന്നും സിനിമാ രംഗത്ത് എത്തിയ അഭിനേതാക്കളും സംവിധായകരും കഥ എഴുത്തുകാരും ക്യാമറാ മാൻമാരും സിനിമയുടെ മറ്റു രംഗത്ത് പ്രവർത്തിക്കുന്നവരും ഒന്ന് പോലെ ഇപ്പോൾ മനസ്സ് തുറന്നു അനുഗ്രഹിക്കുന്നു . സിനിമയെ സ്നേഹിക്കുന്ന കോന്നിയുടെഹൃദയം എല്ലാ ആശംസയും നേരുന്നു .ടീം “കോന്നി വാർത്ത ഡോട്ട് കോമിന്റെ” ആശംസകൾ
—————————–ജയൻ കോന്നി (ന്യൂസ് എഡിറ്റർ ………………………….

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!