Trending Now

തട്ടിപ്പിൽ സൂക്ഷിക്കുക : ഇതുവരെ നിയമന അറിയിപ്പ് സർക്കാർ നൽകിയിട്ടില്ല

തട്ടിപ്പിൽ സൂക്ഷിക്കുക : ഇതുവരെ നിയമന അറിയിപ്പ് സർക്കാർ നൽകിയിട്ടില്ല ;

കോന്നി :നിർദിഷ്ട കോന്നി മെഡിക്കൽ കോളേജിൽ താഴെ തട്ടിൽ നിരവധി നിയമങ്ങൾ ഉണ്ടെന്നിരിക്കെ പണം തട്ടുക എന്ന ലക്ഷ്യത്തോടെ താഴെ തട്ടിലുള്ള തസ്തികയിൽ നിയമനം നേടിത്തരാം എന്ന വാഗ്ദാനവുമായി ചിലർ ലാബ് ടെക്‌നീഷ്യന്മാരെയും ,നേഴ്‌സിങ് വിദ്യാർഥികളെയും സമീപിക്കുന്നതായി “കോന്നി വാർത്ത ഡോട്ട് കോമിന് ” വിവരം ലഭിച്ചു . മെഡിക്കൽ കോളേജ് അടുത്ത വർഷത്തോടെ പ്രവർത്തനം ആരംഭിക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി രണ്ടാഴ്ച മുൻപ് കെട്ടിട നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷം പറഞ്ഞിരുന്നു .ഇതിനു പിന്നാലെയാണ് ചില വ്യെക്തികൾ നേഴ്‌സിങ് പാസായ ഉദ്യോഗാർത്ഥികളെയും ,നിലവിൽ സ്വകാര്യ ലാബുകളിൽ,സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന ലാബ് ടെക്‌നീഷ്യന്മാരെയും സമീപിച്ചത് . ചിലർ തങ്ങളുടെ സി വി (ബയോ ഡാറ്റാ ) ഇവർക്ക് കൈമാറിയിരുന്നു . വിശദമായ ചർച്ചയ്ക്കു ശേഷം നൽകേണ്ട തുകയെ കുറിച്ച് പറയാം എന്നുള്ള വാക്ക് നൽകുന്നുണ്ട് . എന്നാൽ കോന്നി നിർദിഷ്ട മെഡിക്കൽ കോളേജിൽ ഒരു തസ്തികയിലും ഇപ്പോൾ നിയമനം ഇല്ലാ എന്ന് അറിയുന്നു . ഉണ്ടെങ്കിൽ തന്നെ അത് സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നും പി എസ് ഈ ലിസ്റ്റിൽ നിന്നും താഴെ ക്കിടയിലെ നിയമനം എംപ്ലോയിമെൻറ് എക്സ്ചേഞ്ച് വഴിയും (താൽക്കാലികം ) മാത്രമേ നടക്കൂ .
കോന്നി നിർദിഷ്ട മെഡിക്കൽ കോളേജിൽ ഏതെങ്കിലും തസ്തികയിൽ ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല . ജോലി തരപ്പെടുത്തിനൽകാം എന്ന് പറഞ്ഞു ആരെങ്കിലും സമീപിച്ചാൽ അക്കാര്യം പോലീസിൽ അറിയിച്ചാൽ തട്ടിപ്പിൽ നിന്നും രക്ഷ നേടാം .
സെക്യൂരിറ്റി , ഡ്രൈവർ ,അറ്റൻഡർ , തൂപ്പ് തുടങ്ങിയ താഴേക്കിട തസ്തികയിൽ ജോലി വാങ്ങി നൽകാം എന്ന വാഗ്ദാനവുമായി ചിലർ രംഗത്ത് ഉണ്ട് . ഇവരുടെ തട്ടിപ്പിൽ ആരും വീഴരുത് . സർക്കാർ ഉചിതമായ സമയത്തു അപേക്ഷ ക്ഷണിക്കും .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!