Trending Now

കോന്നി പഞ്ചായത്തു പ്രസിഡണ്ട് ശ്രദ്ധിക്കുക : സ്വന്തം വാർഡിൽ നിന്നുള്ള പരാതി :വഴിവിളക്ക് ഇല്ല

കോന്നി പഞ്ചായത്തു പ്രസിഡണ്ട് ശ്രദ്ധിക്കുക : സ്വന്തം വാർഡിൽ നിന്നുള്ള പരാതി :വഴിവിളക്ക് ഇല്ല .

കോന്നി : കോന്നി ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് അറിയുവാൻ രണ്ടാം വാർഡ് നിവാസികൾ വീണ്ടും വീണ്ടും വീണ്ടും പരാതി അറിയിക്കുന്നു . മുഖതാവിൽ അറിയിച്ച പരാതി പരിഹരിച്ചു കാണാത്തതിനാൽ മുഴുവൻ ജനങ്ങളും അറിയുവാൻ പ്രതികരിക്കുവാൻ ആണ് ഈ നിവേദനം .

പഞ്ചായത്തിന്റെ വാക്ക് പാഴ്‌വാക്കാകുന്നു , മൂന്നു നാലു മാസമായിട്ടും വഴി വിളക്കുകകൾ കേടായിട്ടും ഒരു നടപടിയും എടുത്തു കണ്ടില്ല , അട്ടച്ചാക്കൽ മുതൽ നാടുകാണി വരെ യുള്ള മിക്കവാറും പോസ്റ്റിലെ വഴിവിളക്കുകൾ കേടായിട്ട് മാസങ്ങൾ ആയി, നാട്ടുകാർ നേരെത്തെ പരാതി പറഞ്ഞിട്ടും ഒരു നടപടി ഇല്ല, വഴിയാത്രക്കാർക്ക് രാത്രിയിലേ നടപ്പ് വളരെ ബുദ്ധിമുട്ട് ആണ്, റോഡും പണിയും മഴ കാരണവും ഈ വഴി യാത്ര ദുഷ്കരം .തെരുവ് വിളക്കിന്റെ പേരിൽ പഞ്ചായത്തു കൃത്യമായി കെ എസ് ഈ ബി ക്കു പണം അടയ്ക്കുന്നുണ്ട് . പഞ്ചായത്തു പ്രസിഡണ്ട് സ്വന്തം വാർഡിൽ തെരുവ് വിളക്ക് തെളിയിക്കുവാൻ ഉള്ള മനസ്സ് കാണിക്കണം .അപ്പോൾ മറ്റു മെമ്പർമാർക്കു അത് മാതൃകയാകും . പ്രതിപക്ഷ പാർട്ടിയും നാട്ടുകാരും സമരം ചെയ്താൽ മാത്രമേ കണ്ണിൽ വെളിച്ചം തെളിയൂ എങ്കിൽ നാളെ മെമ്പറുടെ വീട്ടു പടിക്കൽ പോലും പോസ്റ്ററുകൾ ,സമരം ഉണ്ടാകാം . ദയവായി നാട്ടുകാരെ “കൃത്യത്തിന് “ഇറക്കരുത് എന്ന് രണ്ടാം വാർഡിലെ ചെറുപ്പക്കാർ പറയുന്നു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!