ദമ്പതികള്‍ കുടുംബസമേതം യാത്ര ചെയ്ത് കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരം കിട്ടിയ ചാവക്കാട് എക്സൈസ് ഇൻസ്‌പെക്ടർ കെ.വി. ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയിൽ. ചാവക്കാട് കടപ്പുറം തോട്ടക്കര വീട്ടിൽ സുനീറയെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. പ്രതിക്ക് അന്തർ സംസ്ഥാന ലഹരി മാഫിയയുമായി ബന്ധമുള്ളതാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പടിഞ്ഞാറെനടയിൽ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്ത് നിന്നാണ് യുവതി പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇവർ കഞ്ചാവ് കൊണ്ടു വന്നിരുന്നത്. പോലീസിനോ എക്‌സൈസിനോ സംശയം തോന്നാതിരിക്കാനായി ഭർത്താവും മക്കളുമൊത്ത് കാറിലാണ് കഞ്ചാവ് കടത്തിയിരുന്നത്. കുടുംബവുമൊത്ത് വരികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പലപ്പോഴും പോലീസ്, എക്‌സൈസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതായിരുന്നു രീതി. തീരമേഖല കേന്ദ്രീകരിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ രീതി. രണ്ട് ഗ്രാം കഞ്ചാവ് 500 രൂപയ്ക്കു വിൽക്കും. ഒരു മാസത്തോളം ഇവരെ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ്. ആദ്യ രണ്ടു വിവാഹങ്ങള്‍ വേര്പിഇരിഞ്ഞ ശേഷം മൂന്നാമതൊരാള്ക്കൊപ്പമാണ് താമസം. കോഴിക്കോട്ടുകാരനാണ് മൂന്നാം ഭര്ത്താാവ്. ചാവക്കാട് തൊട്ടാപ്പിലാണ് വാടകയ്ക്കു താമസം. മൂന്നു മാസം കൂടുമ്പോള്‍ വാടക വീട് മാറികൊണ്ടിരിക്കും. പെട്ടെന്നു കാശുണ്ടാക്കാനുള്ള കുറുക്കുവഴിയായി മൂന്നാം ഭര്ത്താവ് കണ്ടുപിടിച്ചതായിരുന്നു കഞ്ചാവ് കടത്ത്. സുനീറയേയും മക്കളേയും കൂടെക്കൂട്ടി കാറില്‍ കഞ്ചാവ് കടത്തി വന്തുയക കൈക്കലാക്കിയ കോഴിക്കോട്ടുക്കാരനെ കൂടി കേസില്‍ പ്രതി ചേർക്കും. അഞ്ച് വർഷത്തോളമായി കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന പ്രതിക്ക് കേരളത്തിനകത്തും പുറത്തുമുള്ള വിൽപ്പന സംഘങ്ങളുമായി ബന്ധമുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. വാഹനങ്ങള്‍ പരിശോധിക്കാന്‍ നില്ക്കു ന്ന ഉദ്യോഗസ്ഥര്‍ ചില വണ്ടികള്ക്ക് ഇളവു നല്കാധറുണ്ട്. വണ്ടിയില്‍ ചെറിയ കുട്ടികളെ കണ്ടാല്‍ തടയാറില്ല. കുടുംബയാത്രയെ ശല്യപ്പെടുത്തേണ്ടെന്നു കരുതിയാണ് ഇത്തരം ഇളവുകള്‍ നല്കാറുള്ളത്. പതിനേഴു വയസുള്ള മൂത്ത മകനോടും പതിനൊന്നു വയസുള്ള പെണ്കുറട്ടിയോടും കോയമ്പത്തൂരില്‍ ഇലക്ട്രോണിക്സ്, തുണി കച്ചവടത്തിനാണ് യാത്രയെന്ന് വിശ്വസിപ്പിച്ചു.ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കോയമ്പത്തൂരില്‍ പോകും. കാര്‍ വാടകയ്ക്കെടുത്താണ് യാത്ര. കോയമ്പത്തൂരില്‍ നിന്ന് ചാവക്കാട്ട് വരെയുള്ള യാത്രയ്ക്കിടെ പലപ്പോഴും പൊലീസ് കൈകാണിക്കാറുണ്ട്. കാറിനുള്ളില്‍ മക്കളെ കാണുമ്പോള്‍ ഉദ്യോഗസ്ഥര്തന്നെ വണ്ടി വിട്ടോളാന്‍ പറയും. ഒറ്റത്തവണ കാറില്‍ കൊണ്ടുവരുന്നത് പത്തു കിലോ കഞ്ചാവാണ്. ആഴ്ചയില്‍ ഇരുപതു കിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നു. വൻ ലാഭം മോഹിച്ചാണ് സുനീറ കഞ്ചാവ് കടത്താന്‍ ഇറങ്ങിതിരിച്ചത്.കഞ്ചാവ് കടത്തുമ്പോള്‍ പൊലീസിഇന്റെയും എക്സൈസിഇന്റെയും കണ്ണില്പ്പെടാതെ എങ്ങനെ കടത്താമെന്നാണ് ഇത്തരം സംഘങ്ങള്‍ ആലോചിക്കുക. അങ്ങനെ, ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ പ്രതി കണ്ടെത്തിയ വഴിയാണ് മക്കളെ കൂടെയിരുത്തി കാറില്‍ യാത്ര ചെയ്യുക.
Related posts
-
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
Spread the love സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി... -
തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യഘട്ട പരസ്യപ്രചാരണം ഡിസംബർ 7ന് അവസാനിക്കും
Spread the love പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്നും, ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും... -
ശബരിമലയിൽ സുരക്ഷ ശക്തമാക്കി :സന്നിധാനത്ത് സംയുക്ത സേനയുടെ റൂട്ട് മാർച്ച്
Spread the loveഡിസംബർ 5 നും 6 നും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ konnivartha.com; ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഇതിന്റെ...
