Trending Now

കലഞ്ഞൂര്‍ പഞ്ചായത്ത് പരിധിയില്‍ അനുമതി കാത്ത് 6 ക്വാറി അപേക്ഷകള്‍

ക ലഞ്ഞൂര്‍ :10 പാറ മടകളും വേണ്ട നിലയില്‍ പാരിസ്ഥിതികപഠനം പോലും നടത്താതെയും എല്ലാ അനുമതിയും വാങ്ങാതെ പ്രവര്‍ത്തിക്കുന്ന 5 ക്രഷര്‍ യൂണിറ്റും പ്രവര്‍ത്തിക്കുന്ന കലഞ്ഞൂര്‍ പഞ്ചായത്ത് പരിധിയില്‍ പുതിയതായി ക്രഷര്‍ തുടങ്ങാന്‍ 6 അപേക്ഷ കിട്ടി .ചില ക്വാറികള്‍ വനം കയ്യേറിയിട്ടുണ്ട് .6 ക്വാറികള്‍ക്ക് കൂടി പെര്‍മിറ്റിനു ഉള്ള അപേക്ഷ ലഭിച്ചു .വന മേഖലയായ പാടത്ത് രണ്ടു ക്രഷറിന് ഉള്ള അപേക്ഷ ഉണ്ട് .ഇഞ്ചപ്പറ രാക്ഷസന്‍ പാറയില്‍ ഖനന അനുമതിയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയത് അദാനി ഗ്രൂപ്പ് ആണ് .അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ആണ് .വിഴിഞ്ഞം പദ്ധതിയ്ക്ക് ആവശ്യം ഉള്ള പാറകള്‍ ഇവിടെ നിന്നും കടത്തുവാന്‍ ദിനവും 500 ടിപ്പര്‍ ലോറികള്‍ ആണ് വാടകയ്ക്ക് എടുക്കുന്നത് .ഇതുമായി ബന്ധപ്പെട്ടു കൂടല്‍ വില്ലേജ് ഓഫീസര്‍ താലൂക്കില്‍ റിപോര്‍ട്ട് അയച്ചിട്ടുണ്ട് .നിലവില്‍ എല്ലാ പരിസ്ഥിതി സംരക്ഷണവും കാറ്റില്‍ പറത്തി 500 ല്‍ അധികം ടിപ്പര്‍ ലോറികള്‍ പാറയുമായി പോകുന്നു .ചരിത്ര പ്രാധാന്യം ഉള്ളതും അതീവ പരിസ്ഥിതി സംരക്ഷണ വിഭാഗതില്‍ ഉള്ള പാറകളും ആണ് കലഞ്ഞൂര്‍ മേഖലയില്‍ ഉള്ളത് .ഇവയെ യഥേഷ്ടം പൊട്ടികുമ്പോള്‍ ഈ നാട് നാളെ രോഗാവസ്ഥയിലും കുടിവെള്ളം കിട്ടാകനി യായ നാടും ആകുന്നു .കലഞ്ഞൂര്‍ പഞ്ചായത്തിലെ മുഴുവന്‍ പാറമടകളും നിരോധിച്ചു കൊണ്ട് പാരിസ്ഥിതിക പഠനം നടത്തുവാന്‍ പഞ്ചായത്ത് തയാറാ കണം.വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ നാടിന്‍റെ പൈതൃക സ്വത്തായ പാറകളെ കടത്തുവാന്‍ അനുവദിക്കരുത് .കലഞ്ഞൂര്‍ പാടത്ത് വന മേഖലയില്‍ തന്നെ ക്രഷര്‍ തുടങ്ങുവാന്‍ അനുമതിയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയവരെ ജനം തിരിച്ചറിയണം .വന മേഖലയില്‍ മറ്റ് രണ്ടു ക്രഷറുകള്‍ കൂടി പ്രവര്‍ത്തിച്ചു വരുന്നു .ഇതിനെതിരെ ഉണ്ടായ അതിരുങ്കല്‍ സമരം ഇപ്പോള്‍ ഏറെ നാളായി നിര്‍ത്തി വെച്ചിരിക്കുന്നു.സുഗത കുമാരിയും ,സി ആര്‍ നീലകണ്ടനും മറ്റ് പരിസ്ഥിതി പ്രവര്‍ത്തകരും ഈ സമരത്തില്‍ എത്തിയിരുന്നു .നാടിനെ രക്ഷിക്കുവാന്‍ മനുക്ഷ്യ ചങ്ങല വരെ തീര്‍ത്ത ജനങ്ങള്‍ ആണ് ഇവിടെ ഉള്ളത് .പലരുടേയും പേരില്‍ കേസ്സും ജയില്‍ വാസവും നടന്നു .എന്നാല്‍ സമരങ്ങള്‍ക്ക് മേലെ പണം പറന്നു .പലരും ടിപ്പര്‍ മുതലാളിമാരായി .അങ്ങനെ ഒരു അനുഭവം ഇനി ഇഞ്ചപാറയില്‍ ഉണ്ടാകരുത് .ഗുരു നിത്യ ചൈതന്യ യതി തുടക്കം കുറിച്ച അതിരുങ്കല്‍ സമരം കേരളം മുഴുവനും ശ്രദ്ധിച്ചതാണ് . കലഞ്ഞൂര്‍ പഞ്ചായത്ത് അടിയന്തിര യോഗം ചേര്‍ന്ന് പഞ്ചായത്ത് നേരിട്ടു പാരിസ്ഥിതിക പഠന ത്തിന് വേണ്ടി ദുരന്ത നിവാരണ വകുപ്പിന് റിപോര്‍ട്ട് കൈമാറണം .അതാണ് ഒരു ജനകീയ പഞ്ചായത്തിന് ജനതയോടെ ചെയ്യാവുന്ന ഏറ്റവും വലിയ കടമ.

1972-75 കാലഘട്ടത്തില്‍ കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന കുന്നത്തൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ട കൂടല്‍, കലഞ്ഞൂര്‍ വില്ലേജുകളില്‍ ഉള്‍പ്പെട്ട ഏകദേശം 2000 ഏക്കര്‍ വനഭൂമി റവന്യൂ വകുപ്പിന് കൈമാറി കൃഷി ചെയ്യാന്‍ പട്ടയം നല്‍കിയിരുന്നു. ഈ ഭൂമി കൃഷിക്കും താമസത്തിനും വേണ്ടി മാത്രമേ ഉപയോഗിക്കാവൂയെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ഈ ഭൂമികളില്‍ പട്ടയവ്യവസ്ഥകള്‍ ലംഘിച്ച് ക്രഷര്‍ ലോബികള്‍ വിലയ്ക്ക് വാങ്ങി ക്രഷര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ഇരുപത്തഞ്ചിലധികം പരാതികള്‍ വില്ലേജ് ഓഫീസര്‍ മുതല്‍ മുഖ്യമന്ത്രി വരെ നല്‍കിയിരുന്നു.പോത്തു പാറയില്‍ വന ഭൂമി കയ്യേറി പാറ ഖനനം ചെയ്തിട്ടുണ്ട് .പാടത്തും ഈ സ്ഥിതി ഉണ്ടെന്നുള്ള പരാതി ഉണ്ട്.കോന്നി ഡിവിഷണല്‍ ഫോറസ്റ്റിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്ന വനഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് കൃഷി ചെയ്യാനും, താമസത്തിനും വേണ്ടി മാത്രം വിതരണം ചെയ്യപ്പെട്ട ഭൂമിയായിരുന്നു. വനാതിര്‍ത്തിയില്‍ ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം ദൂരപരിധി പാലിക്കാതെയാണെന്നും ഇവ വനപരിപാലനത്തിനും വന്യജീവി സംരക്ഷണത്തിനും ഭീഷണിയാണ് .ജനവാസകേന്ദ്രങ്ങളുടെ ഉയര്‍ന്ന ഭാഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് വായു മലിനീകരണത്തിന് കാരണമാകുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും ക്രഷറുകളെ എതിര്‍ക്കുന്നതിന് കാരണമായി നാട്ടുകാര്‍ പരാതിയില്‍ പറയുന്നു .കേന്ദ്രഗവണ്‍മെന്റിന്റെ ദേശീയ സൂക്ഷ്മ നീര്‍ത്തട പദ്ധതി പ്രദേശമായ പോത്തുപാറയില്‍ ക്രഷറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത് പദ്ധതി നടത്തിപ്പിന്റെ ലക്ഷ്യങ്ങള്‍ക്ക് എതിരാണ്. മണ്ണു സംരക്ഷണവും ജലസ്രോതസുകളുടെ സംരക്ഷണവും ലക്ഷ്യമിടുന്ന നീര്‍ത്തട പദ്ധതിയ്ക്ക് ക്രഷറുകളും കരിങ്കല്‍ ക്വാറികളും ഭീഷണിയായി മാറിയിരുന്നു. വന്‍തോതിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ വിവിധ ഓഫീസുകളില്‍ നല്‍കിയ പരാതികള്‍ക്ക് പരിഹാരം ഉണ്ടാകാത്തതു കൊണ്ടാണ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്. 9 പേര്‍ ടിപ്പര്‍ ലോറി കയറി മരിക്കുകയും 3 പേര്‍ പാറക്കുളത്തില്‍ മുങ്ങിമരിക്കുകയും ഒരാള്‍ വെടിമരുന്നു പുരയ്ക്ക് തീപിടിച്ച് മരിക്കുകയും ചെയ്തു.1995 കാലഘട്ടത്തില്‍ ഗുരു നിത്യചൈതന്യ യതി കലഞ്ഞൂര്‍ പഞ്ചായത്തിലെ ക്രഷര്‍ യൂണിറ്റുകള്‍ക്കെതിരായ സമരത്തിന് തുടക്കം കുറിച്ചിരുന്നു. താന്‍ കളിച്ചുവളര്‍ന്ന കള്ളിപ്പാറ മല, പോത്തുപാറ മല, രാക്ഷസന്‍ പാറ, ഇഞ്ചപ്പാറ, പടപ്പാറ എന്നീ മലകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.111 ദിവസം നീണ്ട പഞ്ചായത്ത് ഓഫീസിനു മുമ്പിലെ സമരം കേരളമാകെ ശ്രദ്ധിക്കപ്പെട്ടു. ക്രഷര്‍ യൂണിറ്റുകള്‍ക്കെതിരായ പരാതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സുതാര്യ കേരളം പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെടുകയും പത്തനംതിട്ട ജില്ലാ കലക്ടറോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ഒരു നടപടിയും ഉണ്ടായില്ല. പ്രമുഖ സമുദായ നേതാവിന് ഉള്‍പ്പെടെ ഇവിടെ ക്രഷര്‍ യൂണിറ്റുകള്‍ ഉണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!