ജല ജീവികളുടെ ജീവന്‍ രക്ഷിക്കുക
വെള്ളപ്പൊക്കം മനുക്ഷ്യര്‍ക്ക് മാത്രമല്ല ദുരിതവും ജീവിതവും ജീവനും കവര്‍ന്നത് .നദിയെ ആശ്രയിച്ച് കഴിയുന്ന അനേക ജീവജാലങ്ങള്‍ക്കും വെള്ളപ്പൊക്കം സമ്മാനിച്ചത് കൊടിയ ദുരിതം തന്നെ .ആറ്റു ഞണ്ടുകളുടെ ആവാസ്ഥ മേഖലയായ ആറ്റിലെ പാറകള്‍ വരെ ഒഴുക്ക് കൊണ്ട് പോയി .ചെറിയ മീനുകള്‍ പോലും പല മേഖലയില്‍ നിന്നും അപ്രതീക്ഷ മായി .അന്നം ഇല്ലാതെ ജലത്തിലെ ജീവജാലങ്ങള്‍ പോലും ചത്തു തുടങ്ങി .ഈ നേര്‍ ദൃശ്യമാണ് “കോന്നി വാര്‍ത്ത ഡോട്ട് കോം “തണ്ണിത്തോട് ആറ്റു തീരത്ത് നിന്ന് പകര്‍ത്തി നല്‍കുന്നത് .മനുക്ഷ്യ നിര്‍മ്മിത മായ പ്ലാസ്റ്റിക്ക് കൊണ്ട് മിക്ക നദിയും മലിനമായി .പ്ലാസ്റ്റിക്ക് തിന്ന് ജല ജീവികള്‍ പോലും ചാകുന്നു .നാട്ടിലെ ശുചീകരണം കഴിയുമ്പോള്‍ നദികളില്‍ കൂടി ബ്രഹത്തായ ശുചീകരണം ഉടന്‍ തുടങ്ങണം .നദിയില്‍ ഓരങ്ങളില്‍ ഉള്ള മുള്‍ ചെടികളില്‍ പ്ലാസ്റ്റിക്ക് ,തുണികള്‍ എന്നിവ അടിഞ്ഞു കിടക്കുന്നു .ലക്ഷ കണക്കിനു ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യം നദിയില്‍ കിടക്കുന്നു .ഇവ നീക്കം ചെയ്തു കൊണ്ട് ജല ജീവികളുടെ ജീവന്‍ രക്ഷിക്കുവാന്‍ നാം തയാറാകണം .”കോന്നി വാര്‍ത്ത ഡോട്ട് കോം “കുറച്ചു സ്ഥലത്തെ മാലിന്യം നീക്കി എങ്കിലും നമ്മള്‍ എല്ലാവരും ചേരുക .ജല ജീവികളുടെ ജീവന്‍ രക്ഷിക്കുക
ചിത്രം പകര്‍ത്തിയ സ്ഥലം :തണ്ണിത്തോട് മൂഴി മുതല്‍ -പ്ലാന്റേഷന്‍ മേഖല വരെ
ചിത്രം :കോന്നി വാര്‍ത്ത ഡോട്ട് കോം