Trending Now

കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചു

Spread the love

ബിജെപി കേരള സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ഗവർണറായി നിയമിച്ചു. മിസോറം ഗവർണറായാണ് കുമ്മനത്തിന്‍റെ നിയമനം. ഇതു സംബന്ധിച്ചുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഇറങ്ങി.
നിലവിലെ ഗവർണർ നിർഭയ് ശർമ വിരമിക്കുന്ന ഒഴിവിലേക്കാണ് കുമ്മനത്തെ നിയമിക്കുന്നത്. നിർഭയ് ശർമയുടെ കാലാവധി ഈ മാസം 28 ന് അവസാനിക്കും.കോട്ടയം കുമ്മനം സ്വദേശിയായ രാജശേഖരൻ ഹിന്ദു ഐക്യ വേദിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. നിലയ്ക്കൽ പ്രക്ഷോഭം, ആറന്മുള വിമാനത്താവള വിരുദ്ധ സമരം എന്നീ വിഷയങ്ങളിൽ മുഖ്യസ്ഥാനം വഹിച്ചു.
കുമ്മനം ഗവര്‍ണര്‍ ആയതോടെ ബി ജെ പിയുടെ കേരള ഘടകത്തില്‍ ഉടന്‍ അഴിച്ചു പണി ഉണ്ടാകും .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!