അച്ചന്‍കോവില്‍ നദിയിലെ ജലം അനുദിനം കുറയുന്നതോടെ നദീ വെള്ളം ഉപയോഗിച്ചുള്ള 27 കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചു .അച്ചന്‍കോവില്‍ തുടങ്ങി വീയപുരം വരെയുള്ള ചെറുതും വലുതുമായ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം ആണ് മുന്‍പ് എങ്ങും ഇല്ലാത്ത വിധം പ്രതി സന്ധിയില്‍ ആയി .അച്ചന്‍കോവില്‍ ഗിരി നിരയായ പശുക്കിടാ മേട്ടില്‍ നിന്നും ഉത്ഭവിക്കുന്ന അച്ചന്‍കോവില്‍ നദി തൂവന്‍ മല വഴി അച്ചന്‍കോവില്‍ കടന്ന് കല്ലേലി യില്‍ എത്തുമ്പോള്‍ 90 തോടും കാട്ടിലൂടെ ഉള്ള തൊണ്ടി യാറും ,കാനയാറും ചേര്‍ന്നാണ് കോന്നിയിലൂടെ ,കുമ്പഴ ,പത്തനംതിട്ട വലം ചുഴി ,മറൂര്‍ ,താഴൂര്‍,കൈപ്പട്ടൂര്‍ ,പന്തളം ,വീയപുരം എത്തുന്നത് .ഇവിടെ വെച്ചു പമ്പാനദിയുമായി ചേര്‍ന്ന് ഒഴുകുന്നു .കല്ലേലി അരുവാപ്പുലം കോന്നി ശുദ്ധ ജല പദ്ധതി മുതല്‍ വീയപുരം വരെ ഉള്ള 27 വലിയ ശുദ്ധ ജല പദ്ധതിയും അത്ര തന്നെ ചെറുതായ പദ്ധതിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനം കാര്യമായി ബാധിക്കുന്ന വിധം അച്ചന്‍കോവില്‍ നദിയിലെ ജലം താഴ്ന്നു .തമിഴ് നാട്ടിലെ മേക്കര അണകെട്ട് വന്നതില്‍ പിന്നെയാണ് ഈ നദിയിലെ ജലം കുറഞ്ഞത് എന്നുള്ള പരാതി കേരള ജലസേചന വകുപ്പ് അന്വേഷിച്ചില്ല .തൂവന്‍ മലയുടെ അടിയില്‍ നിന്നും ഒരു ഗുഹ നിര്‍മ്മിച്ച് അച്ചന്‍കോവില്‍ നദിയുടെ ഉത്ഭവ സ്ഥാനത്ത് നിന്നും മേക്കര അനകെട്ടില്‍ വെള്ളം എത്തിച്ചു വരുന്നതായുള്ള പരാതിയാണ് ഉള്ളത് .ഇതിനാല്‍ ഉത്ഭവ സ്ഥാനത്ത് വെച്ചു തന്നെ ജല ചൂഷണം നടക്കുന്നു എന്നാണ് പരിസ്ഥിതി വാദികളുടെ അഭിപ്രായം .വേനല്‍ കൂടിയതോടെ കാട്ടിലെ തോടുകള്‍ പൂര്‍ണ്ണമായും വറ്റി .അച്ചന്‍കോവില്‍ നദിയിലെ ഉത്ഭവ സ്ഥാനത് നിന്നുള്ള ജലമാണ് ഇപ്പോള്‍ ഒഴുകി വരുന്നത് .ഇത് തീര്‍ത്തും കുറവാണ് .വലിയ കുഴികളില്‍ ഉള്ള ജലം മാത്രമാണ് ഇപ്പോള്‍ ചെറിയ നീരൊഴുക്ക് ആയി ഉള്ളത് .പല സ്ഥലത്തും ചെറിയ നീര് ഒഴുക്ക് മാത്രമാണ് .ശുദ്ധ ജല പദ്ധതിയുടെ നദിയിലെ കിണറുകളില്‍ മണല്‍ അടിഞ്ഞു .ഇതിനാല്‍ ഇതില്‍ ജലം കുറവാണ് .വരും ദിനം പദ്ധതികളുടെ പ്രവര്‍ത്തനം തന്നെ നിലയ്ക്കും .ഇതിനാല്‍ കിണറുകളിലെ മണല്‍ വാരി നീക്കുവാന്‍ ഉടന്‍ നടപടി ആവശ്യമാണ് .
Trending Now
- പണി പൂര്‍ത്തിയായ പുതിയ വീട് വില്‍പ്പനക്ക്
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നി അരുവാപ്പുലം പുളിഞ്ചാണി ഭാഗത്ത് 50 സെന്റ്റ് വസ്തു വിൽപ്പനയ്ക്ക്
- കോന്നി പൂങ്കാവില്‍ പുതിയ വീട് വില്‍പ്പനയ്ക്ക് :079028 14380
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- TVS YUVA MOTORS:KONNI
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- TVS YUVA MOTORS KONNI PHONE :8086655801,9961155370
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം