കോന്നി യില്‍ ഔഷധ നെല്‍ “രക്ത ശാലി ” നൂറുമേനി വിളഞ്ഞു
അഷ്ടാംഗ ഹൃദയത്തില്‍ വരെ പ്രദിപാദിക്കുന്ന രക്തശാലി നെല്ല് കൃഷി കോന്നിയില്‍ നൂറു മേനി വിളവെ ത്തി .കോന്നി പഞ്ചായത്തില്‍ ഏക നെല്‍ കൃഷിയുള്ള അട്ടച്ചാ ക്കല്‍ എലായില്‍ പരീക്ഷാനാടിസ്ഥാ ന ത്തില്‍ വിതച്ച വിത്തുകള്‍ തഴച്ചു വളര്‍ന്നു വിളവ് എത്തുന്നു . പാരമ്പര്യ വൈദ്യ ശാസ്ത്ര മേഖലയില്‍ രക്തശാലി എന്ന തവിട്ട് ഉമി ഒരു അമൂല്യ ഔഷധവുമാണ്.നിത്യ യൗവ്വനത്തിനും,ആരോഗ്യ സംരക്ഷണത്തിനും അകാല വാര്‍ദ്ധക്യം അകറ്റാനും,ഗര്‍ഭിണികള്‍ക്കും പൂര്‍വ്വികര്‍ ഉപയോഗിച്ച്പോന്ന അരി ഭക്ഷണമാണിത്. വളരെയേറെ ആയൂര്‍വേദ ഗുണമുള്ള രക്തശാലിപ്രാചീന ഇന്ത്യയിലെ രാജവംശങ്ങള്‍ തങ്ങളുടെ ആരോഗ്യവും യൗവ്വനവും സംരക്ഷിക്കാനായി പ്രത്യേകം കൃഷി ചെയ്തു വന്നിരുന്ന ഔഷധ ഗുണമുള്ള അരിയാണ് രക്തശാലി. വേരറ്റുപോയി എന്നു കരുതിയിരുന്ന രക്തശാലി നെല്ലിനം വീണ്ടും തിരികെയെത്തിച്ചിരിക്കുകയാണ്ചുവന്ന നെല്ലും അതേ നിറത്തിലുള്ള അരിയും രക്തശാലിയുടെപുതുതലമുറ കേട്ടിട്ടുപോലുമില്ലാത്ത വിത്തിനമാണ്., പഴയ തലമുറ ഓർമയിൽ സൂക്ഷിക്കുന്ന ചില വിത്തുകൾഏറെ ഔഷധമൂല്യമുള്ള ഈ നെല്ലിനം ഒരു കാലത്ത് അന്യം നിന്നു പോയെന്നുവരെ കരുതപ്പെട്ടിരുന്നു.
വയനാട്ടിലെ ആദിവാസികള്‍ കൃഷിചെയ്തുവന്ന സവിശേഷയിനം നെല്‍വിത്തായ രക്തശാലി കോന്നിയിലെ അട്ടച്ചാ ക്കല്‍ എലായില്‍ ഏതാനും കര്‍ഷകര്‍ ഒത്തു ചേര്‍ന്ന് കര്‍ഷക സമിതിയുടെ പാടത്ത് ആണ് മൂന്നു മാസം മുന്‍പ് വിതച്ചത് .ചാണക പൊടി യാണ് വളമായി നല്‍കിയത് .മൂന്നാഴ്ച കൂടി കഴിഞ്ഞാല്‍ പൂര്‍ണ്ണമായും വിളവ് കൊയ്യാം .കോന്നി യില്‍ രക്ത ശാലി നെല്‍ വിത്ത് ആദ്യമായാണ് കൃഷി യിറക്കുന്നത്