വിദ്യര്‍ത്ഥിനികള്‍ക്ക് ആണ്‍കുട്ടികളോടൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന് കോളേജ് വിലക്ക് ഏര്‍പ്പെടുത്തി:പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ലോ കോളേജിലെ വിദ്യര്‍ത്ഥിനികള്‍ക്ക് ഇത്തരം ഒരു സര്‍ക്കുലര്‍ നല്‍കിയതിന് പിന്നില്‍ എന്താണ് കാരണം .
പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ലോ കോളേജിലെ വിദ്യര്‍ത്ഥിനികള്‍ക്ക് ആണ്‍കുട്ടികളോടൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന് വിലക്ക്. ആണ്‍കുട്ടികള്‍ വേഗത കൂട്ടി വാഹനമോടിക്കുന്നതിനാല്‍ അപകടമുണ്ടാകുമെന്നും അങ്ങനെ സഞ്ചരിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വാങ്ങണമെന്നുമാണ് കോളേജ് അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നത്.
ഇരുചക്രവാഹനത്തിന്റെ പിന്നില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയുടെ ഭാഗമായിട്ടാണ് ഉത്തരവിറക്കിയതെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ പറയുന്നു . എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ തന്നെ ഇരുചക്രവാഹനമോടിക്കുന്നതിന് വിലക്കില്ല.
ഈ മാസം 11നാണ് കോളേജ് അധികൃതര്‍ സര്‍ക്കുലര്‍ ഇറക്കിയത്. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോടൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കരുത്. ആണ്‍കുട്ടികള്‍ വേഗത കൂട്ടി വാഹനമോടിക്കുന്നതിനാല്‍ അപകട സാധ്യത കൂടുതലാണ്. ആണ്‍കുട്ടികളോടൊപ്പം ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ മാതാപിതാക്കളില്‍ നിന്ന് അനുവാദം വാങ്ങിക്കണംഎന്നുള്ള സര്‍ക്കുലര്‍ ആരും ഇതുവരെ അനുസരിച്ചിട്ടില്ല .