Trending Now

സ്റ്റീവിയ അഥവാ മധുരതുളസി

പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ചെടിയാണ് മധുരതുളസി. ശീതളപാനീയങ്ങള്‍, മിഠായികള്‍, ബിയര്‍, ബിസ്‌ക്കറ്റുകള്‍ എന്നിവയില്‍ പഞ്ചസാരയ്‌ക്ക് പകരമായി മധുര തുളസി ചേര്‍ക്കാന്‍ തുടങ്ങിയതോടെ ആവശ്യകത വര്‍ദ്ധിച്ചു. മധുരം അമിതമാണെങ്കിലും, മധുര തുളസിയുടെ ആരോഗ്യഗുണം പറഞ്ഞ‌റിയിക്കാനാകാത്തതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരന്‍, മുഖക്കുരു, മുടികൊഴിച്ചില്‍ തുടങ്ങിയവയും നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും.

മധുര തുളസി കൃഷി വളരെ ലളിതമാണ്.കേരളമടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും കാലാവസ്ഥ കൃഷിക്കനുയോജ്യം .മധുര തുളസിയുടെ വേരുകളാണ് നടേണ്ടത്.

ഒന്നു മുതല്‍ രണ്ടു മാസക്കാലമാണ് ചെടികള്‍ പാകമാകാനെടുക്കുന്ന സമയം .ചെടികളില്‍ വെള്ള നിറമുള്ള പൂക്കള്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് വിളവെടുപ്പ് കാലം.പാകമായ ഇലകള്‍ കത്രിച്ചെടുത്തശേഷം ഉണക്കാനായി ഇടും . ഇലകള്‍ ഉണങ്ങാന്‍ 6 മുതല്‍ 8 മണിക്കൂര്‍ സമയം മതിയാകും . നന്നായി ഉണങ്ങിയ ഇലകള്‍ ശേഖരിച്ച് മില്ലുകളിലേക്ക് കൊണ്ടു പോകും . പ്രമേഹ രോഗികള്‍ക്ക് ഉപയോഗിക്കാവുന്ന പൂജ്യം കലോറി മധുരമാണ് മധുരതുളസിയിലുളളത് .

പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്‌ക്ക് പകരമായി മധുര തുളസി ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള സ്റ്റീവിയോള്‍ ഗ്ലൈകോസൈഡ് എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നത്. ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് മധുര തുളസി നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ഹൈപ്പര്‍ ടെന്‍ഷന്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും. ശരീരഭാരം കുറയ്‌ക്കാന്‍ മധുര തുളസി ഉത്തമമായ മാര്‍ഗമാണ്. ഇതില്‍ കലോറികള്‍ അടങ്ങിയിട്ടില്ല എന്നതാണ് പ്രത്യേകത. പഞ്ചസാരയ്‌ക്ക് പകരമായാണ് മധുരതുളസി ഉപയോഗിക്കേണ്ടത്. കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.കര്‍ണാടകയില്‍ വ്യാപകമായി കൃഷിയുണ്ട് .ഇത്തരം കൃഷിയിടത്തില്‍ നിന്നും തൈ വാങ്ങുവാന്‍ കിട്ടും .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!