കോന്നി പയ്യനാമണ്‍ താവളപ്പാറ യില്‍ പുലിയിറങ്ങി .കോന്നി വനം ഡിവിഷന്‍ താവള പ്പാറ വനം വകുപ്പ് ഔട്ട് പോസ്റ്റിനു മുന്നിലാണ് പുലി എത്തിയത് .വെളുപ്പിനെ ഡ്യൂട്ടിയില്‍ ഉള്ള വനം ജീവനക്കാര്‍ പുലിയെ കണ്ടു .ഒന്നര വയസ്സ് പറയാം കണക്കാക്കുന്ന പുലി ഒരു പട്ടിയെ ഓടിച്ചു കൊണ്ട് വന്നു .ഈ സമയം പുറത്തു ഡ്യൂട്ടി നോക്കിയിരുന്ന രണ്ടു വനം ജീവനക്കാര്‍ ആണ് പുലിയെ കണ്ടത് .പട്ടി ഓടി പോയി .ജീവനക്കാരെ കണ്ടു പുലി തിരഞ്ഞു നിന്ന് മുറുമുറുത്തു.ഏറെ നേരം വനം ഔട്ട് പോസ്റ്റു ഓഫീസ്സ് മുന്നില്‍ പുലി നിന്നു.ശേഷം കാട്ടിലേക്ക് കയറി .കാട് തിരിക്കുന്ന സ്ഥലത്ത് ഉള്ള സോളാര്‍ വേലിയില്‍ പുലി മുട്ടി ഷോക്ക് ഏറ്റു .ഇവിടെ പുലിയുടെ കാല്‍പ്പാട് പതിഞ്ഞു .ജീവനക്കാര്‍ ഒച്ചയുണ്ടാക്കിയതോടെ പുലി കാട്ടില്‍ മറഞ്ഞു .കോന്നി മെഡിക്കല്‍കോളേജ് ഭാഗമായ നെടുംബാറ ,കുമ്മനൂര്‍ മേഖലയില്‍ രണ്ടു ദിവസമായി പുലിയുടെ സാന്നിധ്യം കണ്ടിരുന്നു .വന മേഖലയില്‍ നിന്നും പുലി നാട്ടില്‍ ഇറങ്ങി ആട് ,നായ എന്നിവയെ പിടിക്കും ,കഴിഞ്ഞിടെ തട്ടാ കുടിയില്‍ പുലി പശുവിനെയും ആടിനെയും കൊന്നു തിന്നു ,പുലിയെ കണ്ടെന്നുള്ള വിവരം പുറത്ത് അറിഞ്ഞതോടെ സമീപ വാസികള്‍ ഭീതിയിലാണ്