Trending Now

കോന്നിയിലെ പഞ്ചായത്ത് വക ഭൂമിയിലെ അനധികൃത കയ്യേറ്റത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കോന്നിയിലെ പഞ്ചായത്ത് വക ഭൂമിയിലെ അനധികൃത കയ്യേറ്റത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കയ്യേറ്റക്കാര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സമരം പാര്‍ട്ടി ഏറ്റെടുത്തതായി സിപിഐ. ജില്ലാ സെക്രട്ടറി എപിജയന്‍ കോന്നിയിലേ കയ്യേറ്റ സ്ഥലം സന്ദര്‍ശിച്ച ശേഷം പറഞ്ഞു.

കയ്യേറ്റക്കാരില്‍ നിന്നും സ്ഥലം തിരികെ പിടിച്ച് പഞ്ചായത്ത് ഏറ്റെടുക്കണമെന്നും കയ്യേറ്റം ഒഴിപ്പിക്കണമെന്ന് കാട്ടി സിപിഐ കോന്നി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ ദീപകുമാര്‍ അടൂര്‍ ആര്‍ഡിഒയ്ക്ക് പരാതി നല്കി. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയോട് ചേര്‍ന്ന് കോന്നി ചന്ത മൈതാനിയിലാണ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂമി സ്വകാര്യ വ്യക്തിപച്ച മണ്ണിട്ട് നികത്തി വാഴ കൃഷിയിറക്കിയത്.
എന്നാല്‍ ഭൂമി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് കാട്ടിയാണ് സ്വകാര്യ വ്യക്തി ഭൂമി കയ്യേറിയത്. എന്നാല്‍ ഭൂമിയേ സംബന്ധിച്ച് ഇപ്പോള്‍ അവകാശ തര്‍ക്കം ഉയര്‍ന്നിട്ടുണ്ട്. ഭൂമിയില്‍ യാതൊരുവിധ പ്രവര്‍ത്തികളും ഉണ്ടാകാന്‍ പാടില്ലായെന്ന് സ്വകാര്യ വ്യക്തി നല്കിയ പരാതിയില്‍ 2002-ല്‍ കോടതി ഉത്തരവ് നിലനില്ക്കുമ്പോള്‍ തന്നെ അതേ വ്യക്തി തന്നെ ഉത്തരവ് ലംഘിച്ചിരിക്കുകയാണ്. എന്നാല്‍ ഇതേ കാലഘട്ടത്തിലാണ് സര്‍ക്കാര്‍ പുറമ്പോക്കിലായിരുന്ന ഭൂമി റീസര്‍വ്വെ നടത്തി കോന്നി ഗ്രാമപഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ തണ്ടപ്പേരില്‍ റവന്യു രേഖകളായിരുന്നു. എന്നാല്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് പഞ്ചായത്തും ഭൂമിയക്ക് കരം അടയ്ക്കാന്‍ സാധിച്ചിട്ടില്ല. നിലവില്‍ ഈ ഭൂമിയിലേകയ്യേറ്റത്തേ തുടര്‍ന്ന് സിപിഐ. കയ്യേറ്റ ഭൂമിയില്‍ കൊടിനാട്ടി ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം ബോര്‍ഡ് സ്വകാര്യ വ്യക്തി നശിപ്പിച്ചു. ഇത് പുനസ്ഥാപിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.
ജില്ല സെക്രട്ടറിക്ക് ഒപ്പം മണ്ഡലം സെക്രട്ടറി പി ആര്‍ ഗോപിനാഥനും പാര്‍ട്ടിപ്രവര്‍ത്തകരും സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭത്തില്‍ പ്രതിഷേധിച്ച് നാളെ വൈകിട്ട് അഞ്ചിന് സിപിഐ കോന്നി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോന്നിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!