Trending Now

പാമ്പുകള്‍ ഇണ ചേരുന്നത് അഥവാ മാറാടുന്നത് കാണുന്നത് ദോഷകരം

പാമ്പുകള്‍ ഇണ ചേരുന്നത് അഥവാ മാറാടുന്നത് കാണുന്നത് ദോഷകരം എന്ന് പഴമക്കാരുടെ വായ്‌ മൊഴികളില്‍ കേള്‍ക്കുന്നു .ഇതില്‍ സത്യം ഉണ്ടോ .പഠന വിഷയം അനുസരിച്ച് പാമ്പുകള്‍ ഇണ ചേരുന്നത് ആളൊഴിഞ്ഞ ഇടങ്ങളില്‍ ആണ് .പ്രത്യേകിച്ച് കാവുകളില്‍ .അസമയത്ത് കാവില്‍ പോകരുത് എന്ന് പറയുന്നത് ഇത് കൊണ്ടാണ് .പാമ്പുകള്‍ ഇണ ചേരുമ്പോള്‍ പരിസരമാകെ ഇഴഞ്ഞെത്തും.രണ്ടു മണിക്കൂര്‍ നേരം എങ്കിലും മാറാട്ടം തുടരും .ഒരേ ജാതി പാമ്പുകള്‍ മാത്രമാണ് ഇണ ചേരുന്നത് .ചേര ചേരയുമായി മാത്രം .
ശീതരക്തമുള്ള ഇനം ഉരഗങ്ങളാണ് പാമ്പുകൾ. പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ് കേരളത്തിൽ കാണപ്പെടുന്നത്. എലാപ്പിഡേ, വൈപ്പറിഡേ, കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നിവയാണ് പ്രധാനപ്പെട്ട കുടുംബങ്ങൾ. എലാപ്പിഡേ, വെപ്പറിഡേ കുടുംബത്തിൽ വിഷമുള്ള ഇനം പാമ്പുകളും കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നീ അഞ്ചു കുടുംബങ്ങളിൽ വിഷമില്ലാത്ത ഇനം പാമ്പുകളുമാണ് ഉൾപ്പെടുന്നത്. പെരുമ്പാമ്പുകൾ ഉൾപ്പെടുന്ന കുടുംബമാണ് പൈത്തോണിഡേ. ഇങ്ങനെ ആകെ നൂറ് ഇനം പാമ്പ് ഉണ്ട് .പാമ്പുകള്‍ മാറാട്ടം നടത്തുന്നത് കാണരുത് എന്ന് പഴമക്കാര്‍ പറയുന്നു .ഇണ ചേരുമ്പോള്‍ ഇവയുടെ ദേഷ്യം കൂടുമെന്നും പറയുന്നു .ഇതില്‍ ശാത്രീയമായി ഒന്നും ഇല്ല . കേരളത്തിള്ളത് ഇതിൽ90%പാമ്പുകളും വിഷമില്ലാത്തവയാണ്. കേരളത്തിൽ നാലിനം പാമ്പുകൾക്കാണ് മനുഷ്യജീവൻ അപഹരിക്കാൻ കഴിയുന്നത് യഥാക്രമം

1..രാജവെമ്പാല(ophiophagus hannah)

2..അണലി(Daboia russelii)

3..മൂർഖൻ(Naja naja)

4..ശംഖുവരയൻ(Bungarus caerulus)

ഇവയ്ക്കു പുറമെ മനുഷ്യമരണത്തിന് കാരണമാകാത്തതും വിഷമുള്ളതുമായ 20 ഓളം പാമ്പുകളും കേരളത്തിൽ കണ്ടുവരുന്നു. അണലിവർഗ്ഗക്കാരായ ചുരുട്ട മണ്ഡലി,പാറമണ്ഡലി,മുളമണ്ഡലി തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!