കല്യാണം മുടക്കികളായി കൊടുമണ്‍ ,അങ്ങാടിക്കല്‍ ദേശത്ത് ബ്ലാ മൂട്ടകള്‍ :മനുഷ്യാവകാശ കമ്മിഷന് പരാതി ലഭിച്ചു

www.konnivartha.com…………….exclusive report
 
കല്യാണം മുടക്കികളായി കൊടുമണ്‍ ,അങ്ങാടിക്കല്‍ ദേശത്ത് ബ്ലാ മൂട്ടകള്‍ :മനുഷ്യാവകാശ കമ്മിഷന് പരാതി ലഭിച്ചു .
കല്യാണം മുടക്കികളായി മൂട്ടകള്‍ മാറിയ ഒരു ഗ്രാമീണ ജനതയുടെ രോദനം കേട്ട് തുടങ്ങി .പന്നികളില്‍ നിന്നും വീഴുന്ന മൂട്ടകള്‍ കൊടുമണ്‍ ,അങ്ങാടിക്കല്‍ ദേശ വാസികള്‍ക്ക് പേടി ഭയപ്പാടുകള്‍ നല്‍കുന്നു .വിവാഹ ആലോചനകള്‍ പോലും വരുന്നില്ല എന്ന് അടക്കം പറച്ചില്‍ .മൂട്ട കടിച്ച കുഞ്ഞുങ്ങളെ അംഗ ന്‍ വാടികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതായി പരാതി.അടിയന്തിരമായി മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണം എന്ന് ആവശ്യം ഉയര്‍ത്തി നിവേദനം നല്‍കി .
നാട്ടിലിറങ്ങുന്ന പന്നികൾ വഴിയാണ് മനുഷ്യശരീരത്തിലേക്ക് ഇവ കയറിക്കൂടുന്നത്. ഉറുമ്പിനോളം മാത്രം വലിപ്പമുള്ള ഇവ തൊലിയിൽ പറ്റിപ്പിടിച്ചിരുന്നാൽ അറിയാൻ കഴിയില്ല. ദിവസങ്ങളോളം രക്തം കുടിച്ചുകഴിയുമ്പോഴാണ് ചൊറിച്ചിൽ . മൂട്ട(ബെഡ് ബഗ്ഗ്)യോളം ചെറുതും മുഖത്തിനുചുറ്റും കാലുകളും ഉള്ളതാണ് ചെള്ളുകൾ. സാധാരണ പേനുകളെയും മൂട്ടയെയും കൊല്ലുന്നതുപോലെ ചെള്ളുകളെ നഖം കൊണ്ട് ഞെക്കി കൊല്ലാൻ കഴിയില്ല. ചുട്ടുകൊല്ലുകയോ മണ്ണണ്ണയിൽ ഇടുകയോ വേണം.
മൂട്ട ശരീരത്തിലിരിക്കുന്നതു പെട്ടെന്നു ശ്രദ്ധയിൽ പെടുകയില്ല. മൂട്ട കടിക്കുന്ന സ്ഥലത്ത് വേദനയും ചൊറിച്ചിലും തടിപ്പും അനുഭവപ്പെടുന്നതായി നാട്ടുകാർ പറഞ്ഞു. പലപ്പോഴും കൈകൊണ്ട് എടുത്തുകളയാൻ പോലും കഴിയാത്ത രീതിയിലാണ് മൂട്ടകൾ ശരീരത്തിൽ കടിച്ചിരിക്കുന്നത്. കൊടുമണ്‍ ഒട്ടുമിക്ക പ്രദേശങ്ങളിലും കാട്ടുപന്നിശല്യം രൂക്ഷമാണ്. പന്നികൾ കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം അവയുടെ ശരീരത്തിൽ നിന്നു മൂട്ടകൾ വീഴുന്നുണ്ട്.കുഞ്ഞുങ്ങളില്‍ മൂട്ട കടി രൂക്ഷമാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!