Trending Now

भारत की सबसे एडुकेटेड पहली महिला ट्रक ड्राइवर योगिता रघुवंश

Spread the love

….भारत की सबसे एडुकेटेड पहली महिला ट्रक ड्राइवर योगिता रघुवंश….
വനിതകള്‍ക്ക് മാതൃകയായി യോഗി രഘു വംശി
………………………………
കൂറ്റൻ മഹീന്ദ്രാ നാവിസ്റ്റർ ട്രക്ക് ഓടിക്കുന്നത് ഈ വനിതയാണ്.45 കാരിയായ യോഗിത രഘുവംശി.14 ചക്രങ്ങളുള്ള ലോറിയില്‍ ക്ലീനർ പോലുമില്ലാതെ 2341കിലോമീറ്റർ കടന്നാണ് ആഗ്രയിൽ നിന്നും അവർ പാലക്കാട്ടെത്തുന്നത്.
വഴി നീളെ അപകടങ്ങള്‍ പതിയിരിക്കുന്ന, ആണുങ്ങള്‍ മാത്രം പയറ്റിയതെളിഞ്ഞ ദുർഘടമായ നിരത്തുകളിലേക്ക് ഒരു പഴയ ട്രക്കിലേറി കോമേഴ്സ്/നിയമ ബിരുദധാരിണി ആയ ഈ ഉത്തർ പ്രദേശുകാരി എത്തിയത് 2000ലാണ്. ട്രക്ക് ഡ്രൈവറായിരുന്ന ഭര്‍ത്താവിന്റെ മരണ ശേഷം,അര്‍ഹതപ്പെട്ട സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തപ്പോൾ,രണ്ട് മക്കളെ പോറ്റുന്നതിന് അവര്‍ ഈ ജോലി തിരഞ്ഞെടുത്തു.അതിനു ശേഷം അഞ്ചര ലക്ഷത്തിലേറെ കിലോ മീറ്ററുകള്‍ അവര്‍ ട്രക്കോടിച്ചു….. ഏകാകിയായി!

അദ്ധ്വാനിക്കാനുള്ള മനസും പ്രതികൂലാവസ്ഥകളെ നേരിടാനുള്ള ചങ്കൂറ്റവും ഉണ്ടങ്കിൽ ഈ മഹാരാജ്യത്ത് ലക്ഷോപലക്ഷം യോഗിതമാർ ഉണ്ടാകും. സ്ത്രീ സമത്വം ശക്തിപ്പെടും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!