Trending Now

അധികാരത്തിലിരിക്കുന്നവര്‍ മാധ്യമങ്ങളുമായി അകലം പാലിക്കരുത്

ജനകീയ ജിഹ്വ കളായ മാധ്യമങ്ങളെ അകറ്റി നിര്‍ത്തുകയും ജനകീയ വിഷയങ്ങളെ കണ്ടിലെന്ന് നടിക്കുകയും ചെയ്യുന്ന അധികാരികളിലെ ഭൂരിപക്ഷവും ജന മനസ്സിലെ വിദ്വേഷം ഇരന്നു വാങ്ങുന്നു .പത്രങ്ങള്‍ക്കും ,ചാനലുകള്‍ക്കും നല്‍കാന്‍ കഴിയാത്ത പല വിഷയങ്ങളും ജനകീയ മധ്യത്തില്‍ ചര്‍ച്ച ചെയ്യുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആണ് .എല്ലാവരും മാധ്യമ പ്രവര്‍ത്തകരായി മാറിക്കഴിഞ്ഞു .മനസ്സില്‍ വെച്ചടുക്കിയ പ്രതിക്ഷേധങ്ങള്‍ സജീവമായ ഒരു മാധ്യമം ഇല്ലാത്തതിന്‍റെ പേരില്‍ അടക്കി വെച്ചവര്‍ക്ക് ഇന്റര്‍നെറ്റ്‌ വിഭാഗം നല്‍കുന്ന സ്വാതന്ത്ര്യം ശെരിക്കും ഉപയോഗിക്കുമ്പോള്‍ അധികാരികളുടെ കണ്ണിലെ കരടായി മാറും എങ്കിലും ജനകീയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുവാന്‍ സോഷ്യല്‍ മീടിയാക ള്‍ക്കും ഇന്റര്‍നെറ്റ്‌ ന്യൂസ്‌ പോര്‍ട്ടലുകള്‍ക്കും കഴിയുന്നു .മൂടി വെച്ച സത്യങ്ങള്‍ ഒരു നാള്‍ മറനീക്കി പുറത്തു വരും എന്ന സത്യം സോഷ്യല്‍ മീഡിയാ കള്‍ക്ക് ഇണങ്ങും .
മാധ്യമങ്ങളുമായി അകല്‍ച്ച പാലിക്കുന്ന അധികാരികള്‍ക്ക് ജനകീയ പ്രതിരോധത്തില്‍ പകച്ചു നില്‍ക്കുവാനെ കഴിയൂ .ഹിതമല്ലാത്ത അവിഹിത വാര്‍ത്തകള്‍ക്ക് നേരെ കണ്ണ് അടയ്ക്കാതെ മനസ്സ് തുറന്നു സമീപിക്കുക .പ്രാദേശിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ മാറ്റം ഉണ്ടാകണം .ജനങ്ങള്‍ പെട്ടെന്ന് പ്രകോപിതരാകുന്ന വിഷയങ്ങള്‍ ആണ് പ്രാദേശിക തലത്തില്‍ ഉള്ളത് .കോന്നി പഞ്ചായത്തില്‍ പയ്യനാമന്‍ പ്രദേശത്ത് ഉരുണ്ടു കൂടുന്ന ജനകീയ പ്രശ്ന മാണ് പാറമടകളുടെ അമിത കടന്ന് കയറ്റം .ഈ വിഷയം കൈകാര്യം ചെയ്യുവാന്‍ ഉള്ള ആര്‍ജവം കോന്നി പഞ്ചായത്തിന് നഷ്ടമായി .പ്രാദേശിക വിഷയങ്ങള്‍ പലരും മുതല്‍ എടുപ്പിന് ഉള്ള ഉപാധിയാക്കുന്നു .സര്‍ക്കാര്‍ ഭരണം ജനകീയ മാകുന്നില്ല .വിഷയങ്ങള്‍ വാര്‍ത്തയാകുമ്പോള്‍ മറുപടി നല്‍കാതെ കടക്കൂ പുറത്തു എന്നൊരു പല്ലവി ഉപയോഗിക്കുമ്പോള്‍ പുറത്താക്കുന്നത് ജനകീയ സ്വാതന്ത്ര്യം ആണ് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!