Trending Now

കോന്നി മെഡിക്കല്‍ കോളജ്‌ 2021 -ല്‍ കമ്മിഷന്‍ ചെയ്യും

കോന്നി മെഡിക്കല്‍കോളേജ് ആശുപത്രിയ്ക്ക് ആവശ്യമായ കെട്ടിടങ്ങളുടെ നിര്‍മ്മാണം വീണ്ടും തുടങ്ങി .4 മാസമായി പണികള്‍ നിര്‍ത്തിയിരുന്നു .പണം ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു .
കോന്നി താലൂക്ക് ആസ്താ നത്തോടുചേർന്ന് സമീപ പഞ്ചായത്തായ അരുവാപ്പുലത്ത് ഒന്നാം വാർഡിലാണ് നിർദിഷ്ട കോന്നി മെഡിക്കൽ കോളജി​ന്‍റെ കെട്ടിടനിർമണം പുരോഗമിക്കുന്നത്. 300 കിടക്കകളുള്ള ആശുപത്രിക്കെട്ടിടത്തി​െൻറ നിർമാണം 85 ശതമാനത്തോളം പൂർത്തിയായി. ഇപ്പോൾ എ.സി, ഫ്ലോറിങ്, വയറിങ് ഉൾപ്പെടെ നിർമാണപ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. മെഡിക്കൽ കോളജിനോടുചേർന്ന നഴ്സിങ് കോളജി​െൻറയും നിർമാണം ആരംഭിച്ചു.3.25 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്‍റെ നിർമാണ ജോലികളില്‍ മെല്ലെ പോക്ക് പരാതിക്ക് ഇട നല്‍കിയിരുന്നു  മെഡിക്കല്‍ കോളജ്‌ 2021 -ല്‍ കമ്മിഷന്‍ ചെയ്യുമെന്ന്‌ ആരോഗ്യ വിദ്യാഭ്യാസ സെക്രട്ടറി രാജീവ്‌ സദാനന്ദന്‍ കഴിഞ്ഞിടെ പറഞ്ഞിരുന്നു .ദീര്‍ഘ വീക്ഷണത്തോടെ എല്ലാ നിര്‍മ്മാണവും തീര്‍ന്ന ശേഷമേ ആശുപത്രി പ്രവര്‍ത്തിച്ചു തുടങൂ.മെഡിക്കല്‍ കേളേജ്‌ ആശുപത്രിയുടെ നിര്‍മാണം മാത്രം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയില്ല. ചില ജോലികള്‍കൂടി ഇനി ചെയ്യാനുണ്ട്‌. ക്വാര്‍ട്ടേഴ്‌സ്‌, കോളേജ്‌ കെട്ടിടം, ഹോസ്‌റ്റല്‍, എന്നിവയെല്ലാം ആവശ്യമാണു .ഇതിന്‍റെ പണികള്‍ ഇനി തുടങ്ങും .കോന്നി മെഡിക്കൽ കോളേജ് ദീർഘവീക്ഷണമില്ലാത്ത പദ്ധതിയാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ കുറ്റപ്പെടുത്തിയിരുന്നു .നിർദിഷ്‌ട കോന്നി മെഡിക്കൽ കോളജിലേക്കു നിയമിച്ചിരിക്കുന്ന ഡോക്ടർമാരെയും ജീവനക്കാരെയും സ്‌ഥലംമാറ്റിയിരുന്നു . പ്രവർത്തനമില്ലാത്ത മെഡിക്കൽ കോളജിൽ ജീവനക്കാർ ആവശ്യമില്ലെന്ന പേരിലാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഉണ്ടായത് .ആതുര രംഗത്ത് കോന്നി മെഡിക്കല്‍കോളേജ് ജില്ലയ്ക്കു തന്നെ മാതൃകയാകും എന്നാ കാര്യത്തില്‍ സംശയം ഇല്ല .​

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!