പരമ്പര :1
അഴിമതി ചിന്നം വിളിയ്ക്കുന്ന കോന്നി ഇക്കോ ടൂറിസം
………………….
ഭയങ്കരമാടോ ഭയങ്കരം
……………………………….
കോന്നിയുടെ വികസന ക്കുതിപ്പിന് തുഴ എറിഞ്ഞ അഡ്വ :അടൂര്‍ പ്രകാശിന്‍റെ തട്ടകത്തില്‍ ഇപ്പോള്‍ വികസനം എന്ന് ഒന്ന് ഉണ്ടോ .അടൂര്‍ പ്രകാശ് മന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ചതും തുടക്കം കുറിച്ചതുമായ ഒരു പിടി നിര്‍മ്മാണ പ്രവര്‍ത്തികള്‍ കോന്നിയുടെ മണ്ണില്‍ നിന്നും വിണ്ണിലേക്ക് ഉയര്‍ന്നില്ല .വികസന നായകന്‍ തന്നെയായിരുന്നു അടൂര്‍ പ്രകാശ് ,ഭരണം മാറി മറിഞ്ഞപ്പോള്‍ കോന്നിക്കാര്‍ക്ക് ആണ് ഇരുട്ടടി സമ്മാനിച്ചത് .ഗജ രാജന്‍റെ തലയെടുപ്പ് ഉണ്ടായിരുന്ന അടൂര്‍ പ്രകാശിന്‍റെ വികസനങ്ങളുടെ കടയ്ക്കല്‍ തന്നെ അരിവാള്‍ കൊണ്ട് വീശി .
കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ മ്യൂസിയത്തിന്റെ മേൽക്കൂര വീണ്ടും ചോരുന്നു
ലക്ഷങ്ങളുടെ തുക ചിലവഴിച്ചു നിര്‍മ്മിച്ച മ്യൂസിയം ചോര്‍ച്ച കണ്ടതോട് നിര്‍മ്മാണം നിര്‍ത്തി .കരാര്‍ എടുത്ത ആള്‍ മരിച്ചതോടെ നിര്‍മ്മാണം പൂര്‍ണ്ണമായും മുടങ്ങി .
ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണി നടത്തിയ കോന്നി ഇക്കോ ടൂറിസത്തിലെ .ആന മ്യൂസിയതിനാണ് ഈ ഗതി കേട്. നിർമാണത്തിലെ അപാകതയാണ് ചോർച്ചക്ക് കാരണം . 2007ലാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിൽ മ്യൂസിയം തുടങ്ങിയത് അതെ വര്ഷം തന്നെ ആന മ്യൂസിയം പ്രവർത്തനം തുടങ്ങിയത്.ഇവിടെയെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു ആന മ്യൂസിയം. ആനയുടെ അസ്ഥികൂടം, വിവിധ ഇനം പക്ഷിമൃഗാദികളുടെ ശബ്ദം കേള്‍പ്പിക്കുന്ന സിസ്റ്റം, ആനപിടിത്തത്തിന്റെ ചരിത്രം പറയുന്ന ചിത്രപ്രദർശനം,വിവിധ അന മെരുക്കികളായ ഉപകരണങ്ങള്‍,ആനകളുടെ ചിതങ്ങള്‍ ഉൾപ്പടെ ഒരു കെട്ടിടത്തിന്റെ മൂന്ന് ഭാഗങ്ങളിലായാണ് ക്രമീകരിച്ചിരുന്നത്.
അന്നത്തെ കാലത്ത് ഉയർന്ന കെട്ടിടമാണ് നിർമിച്ചത്. മേൽക്കൂര തടികൊണ്ട് നിർമിച്ച് ഓടുപാകിയതായിരുന്നു. എന്നാൽ, നിർമാണത്തിലെ പാകപ്പിഴ കാരണം വർഷങ്ങളായി മ്യൂസിയത്തിന്റെ മേൽക്കൂര ചോർന്നൊലിച്ച്
കെട്ടിടത്തിെൻറ ഒരുഭാഗം നിലംപൊത്തുന്ന സ്ഥിതിയിലായി.മ്യൂസിയത്തിെൻറ അറ്റകുറ്റപ്പണി നടത്താൻ മോഹൻ പിള്ള ഡി.എഫ്.ഒ ആയിരുന്ന കാലത്ത് നടപടി ആരംഭിച്ചത്. ടെൻഡർ നടപടി പൂർത്തിയാക്കി കഴിഞ്ഞ മധ്യവേനൽ അവധിക്കാലത്ത് മ്യൂസിയത്തിെൻറ മേൽക്കൂര പൊളിച്ചുമാറ്റിടിൻ ഷീറ്റ് പാകിയ പുതിയ മേൽക്കൂര നിർമാണം ആരംഭിച്ചു. ഒന്നരമാസം മുമ്പാണ് മേൽക്കൂരയുടെ നിർമാണം പൂർത്തിയായത്. എന്നാൽ, പുതിയ മേൽക്കൂര നിർമിച്ച് മ്യൂസിയത്തിെൻറ ബാക്കി നിർമാണപ്രവർത്തനം നടക്കുമ്പോഴാണ.വീണ്ടും ചോരാൻ തുടങ്ങിയത്. മ്യൂസിയത്തിെൻറ അറ്റകുറ്റപ്പണിക്ക് മാത്രം വനംവകുപ്പ് 40 ലക്ഷത്തിലധികം രൂപ ചിലവഴിച്ചു .പണം മുടക്കിയിട്ടും നിര്‍മ്മാണം മാത്രം പൂര്‍ത്തിയായില്ല .ഇതിനു ഇടയില്‍ കരാര്‍ എടുത്ത ആള്‍ മരിച്ചു പോയി .ലക്ഷകണക്കിന് രൂപ ഈ ഇനത്തില്‍ പാഴായി .പുതിയ് കരാര്‍ എടുക്കുവാന്‍ ആരും മുന്നോട്ട് വന്നില്ല .ഇനിയും ലക്ഷങ്ങള്‍ മുടക്കിയാലെ മ്യൂസിയം കെട്ടിടം പൂര്‍ത്തിയാകൂ.വനം വകുപ്പ് ലക്ഷങ്ങള്‍ ധൂര്‍ത്ത്അടിച്ചെങ്കിലും യാതൊരു അന്വേഷണവും ഉണ്ടായില്ല .ദിനവും ആയിരക്കണക്കിന് രൂപയുടെ വരുമാനം ഇവിടെ ഉണ്ട് .നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കാന്‍ നടപടി ഉണ്ടാകുന്നില്ല .ഈ കെട്ടിടം ഇങ്ങനെ കിടന്നാല്‍ അതും വന്‍ നഷ്ടമാണ് .
കോന്നി ഇക്കോ ടൂറിസം കേന്ദ്രം ഇപ്പോള്‍ അഴിമതിയുടെ ചിന്നം ആണ് വിളിയ്ക്കുന്നത് .ലക്ഷങ്ങളുടെ വരുമാനം ധൂര്‍ത്ത് അടിക്കുന്നു .ഗജരാജ മ്യൂസിയത്തിനു വേണ്ടി ചിലവഴിച്ച ലക്ഷങ്ങള്‍ പാഴായി .