ലക്ഷകണക്കിന് തീര്‍ഥാടകര്‍ എത്തിച്ചേരുന്ന ശബരിമലയിലും പമ്പയിലും ചിക്കന്‍പോക്സ് പടര്‍ന്നു പിടിയ്ക്കുന്നു .ആരോഗ്യ വകുപ്പിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാന്‍ നടപടി ഇല്ല .കൂടുതല്‍ ആളുകളിലേക്ക് രോഗം പടരുന്നു .നിലയ്ക്കല്‍ ,പമ്പ ,ശബരിമല എന്നിവിടെ ജോലി നോക്കുന്നവരില്‍ ആറു പേര്‍ക്ക് രോഗം കണ്ടെത്തി .ഇതില്‍ രണ്ടു പേര്‍ മാത്രമാണ് ചികിത്സ തേടിയത് .പെട്ടെന്ന് ഉള്ള കാലാവസ്ഥാ വ്യെതിയാനം മൂലം രോഗം പടരുകയാണ് .ശബരിമലയില്‍ രണ്ടു പേര്‍ക്കും പമ്പയില്‍ മൂന്നു പേര്‍ക്കും നിലയ്ക്കലില്‍ ഒരാള്‍ക്കും രോഗം ഉണ്ട് .രോഗ ലക്ഷണം ഉള്ള മറ്റ് ആളുകളെ പരിശോധിക്കുവാന്‍ ആരോഗി വകുപ്പ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം ഉണ്ട് . ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ ജോലിക്കാര്‍ ഒളിച്ചിരിക്കുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളി .സന്നിധാനത്തും പമ്പയിലും ഉള്ള മുഴുവന്‍ ജീവനക്കാരുടെയും ലിസ്റ്റ് എടുത്തു പരിശോധന നടത്തണം എന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യം പോലീസ് പരിഗണിക്കണം .ചിക്കന്‍പോക്സ് ഇവിടെ പടര്‍ന്നാല്‍ അത് ഗുരുതരമാകും .ചിക്കന്‍പോക്‌സ് കണ്ടെത്തിയ സാഹചര്യത്തില്‍ രോഗത്തിനുളള പ്രതിരോധമരുന്ന് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ലഭ്യമാണ് എന്ന് ചാര്‍ജ് ഓഫീസര്‍ ഡോ.എച്ച് അബ്ദുല്‍ റസാഖ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.ഡി മനോജ് എന്നിവര്‍ അറിയിച്ചു. ഈ സേവനം 24മണിക്കൂറും ലഭ്യമാണ്.
മനുഷ്യശരീരത്തിലെ ജലാംശം കുറയുകയും നിർജലീകരണത്തിന്റെ ഫലമായി ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ശരീരം രോഗാണുക്കൾക്ക് വിധേയമാകുന്നത്.വൈറസ് അണുബാധയിലൂടെയുണ്ടാകുന്ന സാധാരണ അസുഖമാണ് ചിക്കന്‍പോക്‌സ്.രോഗം വന്ന വ്യക്തി ഉപയോഗിച്ച സാധനങ്ങളോ, വ്യക്തിയുമായുള്ള സമ്പര്‍ക്കമോ ഒഴിവാക്കുന്നതാണ് ചിക്കന്‍പോക്സ് പകരാതിരിക്കാനുള്ള ഏക പോംവഴി. വേരിസെല്ല സോസ്റ്റര്‍ വൈറസ് ഉണ്ടാക്കുന്ന ഒരു രോഗമാണ് ചിക്കന്‍ പോക്സ്. വേഗത്തില്‍ വ്യാപിക്കുന്ന ഈ സാംക്രമികരോഗം രോഗബാധയുള്ളവരുമായുള്ള സമ്പര്‍ക്കം വഴിയാണ് പകരുന്നത്