Trending Now

ശബരിമല ഭരണം പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ :ദേവസ്വം ബോര്‍ഡ്‌ പിരിച്ചു വിടുന്നു

ഭക്ത ജന ബാഹുല്യം കൊണ്ട് വിശ്വാസികളുടെ കാണിക്കകള്‍ ഭാണ്ടാരത്തില്‍ നിറയുന്ന ശബരിമലയുടെ ഭരണം പൂര്‍ണ്ണമായും പിടിച്ചെടുക്കുവാന്‍ സര്‍ക്കാര്‍ തയാറാകുന്നു .മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി ഇനിയും ഉണ്ടെന്നു ഇരിക്കെ ബോര്‍ഡ്‌ പിരിച്ചുവിടുവാന്‍ മന്ത്രി സഭയുടെ അംഗീകാരം വാങ്ങി .ഗവര്‍ണര്‍ക്ക്‌ ഓഡിനന്‍സ്സില്‍ ഇനി ഒപ്പിടുകയെ വേണ്ടു .പ്രയാര്‍ ഗോപാല കൃഷ്ണ്ണന്‍ പ്രസിഡണ്ട്‌ ആയുള്ള ദേവസ്വം ബോര്‍ഡി നെ പിരിച്ചു വിട്ടുകൊണ്ട് ഇടതു പക്ഷ ചിന്തകരെ ദേവസ്വം ബോര്‍ഡില്‍ കയറ്റി കൊണ്ട് ശബരിമല യുള്‍ക്കൊള്ളുന്ന ദേവസ്വം ബോര്‍ഡ്‌ ക്ഷേത്രം പിടിച്ചെടുക്കും .ശബരിമല അവലോകന യോഗത്തില്‍ കഴിഞ്ഞിടെ പിണറായി ശബരിമലയില്‍ എത്തിയിരുന്നു .ഇതിനു ശേഷം ആണ് ശബരിമലയുടെ ഭരണം പ്രയാര്‍ ഗോപാലകൃഷ്ണനില്‍ നിന്നും മാറ്റുവാന്‍ നടപടി ഉണ്ടായത് .കഴിഞ്ഞ യു ഡി എഫ്ഫ് കാലത്ത് അധികാരം കിട്ടിയ ആളാണ് പ്രയാര്‍ .കോണ്ഗ്രസ് ചിന്തകനായ ഗോപാലകൃഷ്ണനെ മാറ്റുവാന്‍ പ്രത്യേക നിയമം ആവശ്യമാണ്‌ .മന്ത്രിസഭാ അംഗീകരിച്ച ഓഡിയന്‍സ്സില്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ എത്തും.രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി തീര്‍ഥാടന കാലത്തിനു മുന്‍പേ ദേവസ്വം പ്രസിഡണ്ട്‌നെ മാറ്റുവാന്‍ ഉള്ള നടപടികളുമായി പിണറായി മുന്നോട്ട് പോകുന്നു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!