Trending Now

ജില്ലാ ശാസ്ത്ര മേളയ്ക്ക് നാളെ കോന്നിയില്‍ തുടക്കം

പൂര്‍ണ്ണമായും പ്ലാസ്റിക് നിരോധിച്ചു കൊണ്ട് ഗ്രീന്‍ പ്രൊട്ടോകാള്‍ അനുസരിച്ച് പത്തനംതിട്ട ജില്ലാ ശാസ്‌ത്ര– ഗണിതശാസ്‌ത്ര– സാമൂഹികശാസ്‌ത്ര– പ്രവൃത്തിപരിചയ കോന്നിയിലെ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ആർഎച്ച്എസ്എസ്, അമൃത വിഎച്ച്എസ് എന്നിവിടങ്ങളിലായിനാളെ തുടങ്ങി 10ന് സമാപിക്കും.ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 5,100 കുട്ടികൾ പങ്കെടുക്കും .
നാളെ രാവിലെ 10ന് ആർഎച്ച്എസ്എസിൽ പ്രവൃത്തിപരിചയമേളയ്ക്കു തുടക്കം കുറിക്കും. 120 ഇനങ്ങളിലായി 2600 കുട്ടികൾ പങ്കെടുക്കും.ഗണിതശാസ്‌ത്രമേള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 44 ഇനങ്ങളിൽ 934 പേർ പങ്കെടുക്കും. സാമൂഹിക ശാസ്ത്രമേള നാളെ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും….അറ്റ്ലസ് നിർമാണം, പ്രാദേശിക ചിത്രരചന, പ്രസംഗം ഉൾപ്പെടെ 22 ഇനങ്ങളാണ് നടക്കുന്നത്.മാലിന്യം നിക്ഷേപിക്കുവാന്‍ ഓല മെടഞ്ഞ് ഉള്ള കുട്ടകള്‍ നിര്‍മ്മിച്ച്‌ കൊണ്ട് അധ്യാപകരും ,വിദ്യാര്‍ത്ഥികളും മാതൃകയായി .കോന്നി ഗവര്നെമ്ന്റ്റ് സ്കൂളില്‍ പി ടി എ പ്രസിഡണ്ട്‌ മുരളി മോഹന്‍ ഓലകള്‍ മെടഞ്ഞ് കൊണ്ട് ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!