Trending Now

കൊക്കാത്തോട് വനത്തില്‍ വ്യാജ ചാരായ ഉല്പാദന കേന്ദ്രങ്ങള്‍

കൊക്കാത്തോട് , തണ്ണിത്തോട്, തേക്കുതോട്, പ്രദേശങ്ങളില്‍ മാത്രം അമ്പതോളം വ്യാജ ചാരായ ഉല്പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി എക്‌സൈസിന്‍റെ കണക്ക്. റാന്നി വന മേഖലയിലെ അത്തിക്കയം, വെച്ചൂച്ചിറ, കൊച്ചുപമ്പ എന്നിവിടെയും വാറ്റു കേന്ദ്രം ഉണ്ട് .കൊക്കാത്തോട് മേഖലയില്‍ വിദേശ മദ്യം വില കൂട്ടി വില്‍ക്കുന്നവര്‍ വഴിയരുകില്‍ കുട്ടികളുടെ മുന്നില്‍ വെച്ചാണ് വില പേശി വില്‍ക്കുന്നത് .കൂടല്‍ ബിവറേജസ് നിന്നും അളവില്‍ കൂടുതല്‍ വിദേശ മദ്യം വാങ്ങി കൊക്കാത്തോട്‌ തോടിന്‍റെ അരുകില്‍ കുറ്റികാട്ടില്‍ മദ്യം ഒളിപ്പിച്ചു വെച്ച ശേഷം ആവശ്യക്കാര്‍ക്ക് വിലകൂട്ടി വില്‍ക്കുന്നു .

കോന്നി എക്‌സൈസിന്‍റെ കീഴില്‍ ഉള്ള ഇവിടെ വേണ്ടത്ര പരിശോധനകള്‍ ഇല്ല .കൊക്കാത്തോട് സ്കൂള്‍ പരിസരത്തും വില്പന പൊടിപൂരം .വന മേഖലയായ കൊക്കാത്തോട് പ്രദേശത്തുനിന്നും വ്യാജ മദ്യ ലോബികള്‍ക്ക് എതിരെ കുടുംബ ശ്രീ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട് .വനത്തില്‍ വ്യാജ ചാരായവും വാറ്റി എടുക്കുന്നു .പല സ്ഥലത്തും കോട കലക്കി ഇട്ടിരിക്കുന്നു .കഴിഞ്ഞ ദിവസം കോട കുടിച്ച കാട്ടാന കൊക്കാത്തോട് ജനവാസ കേന്ദ്രത്തില്‍ എത്തിയിരുന്നു .തദ്ദേശിയരായ വ്യാജ വാറ്റു സംഘം പരാതി ഉന്നയിക്കുന്നവരെ ഭീക്ഷണി പെടുത്തുന്നു .ചിലരുടെ കയ്യില്‍ കള്ളതോക്കും ഉണ്ട് .മഴക്കാലമായതോടെ വന പാലകരുടെ നിരീക്ഷണം ഇവിടെ ഇപ്പോള്‍ കുറവാണ് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!