കോന്നി -അരുവാപ്പുലം മേഖലയെ ബന്ധിക്കുന്ന പുതിയകാവില്‍ തൂക്കുപാലം അപകടത്തില്‍

 

വന്‍ ദുരന്തത്തിന് കാരണമായേക്കാവുന്ന കോന്നി തൂക്കു പാലം അടിയന്തിര അറ്റകുറ്റപണികള്‍ നടത്തണം എന്ന് ആവശ്യപെട്ടു അധികാരികള്‍ക്ക് നിവേദനം നല്‍കുവാന്‍ ഉള്ള കോന്നി താലൂക്ക് വികസന സമിതി യോഗത്തിലെ തീരുമാനം നടപ്പിലായില്ല .ഓരോ വികസന സമിതിയിലും ആവശ്യം ഉയരുന്നു എങ്കിലും തികഞ്ഞ അലംഭാവം മൂലം ഈ പാലം ഏതു സമയത്തും തകര്‍ന്നു വീഴും .കോന്നി -അരുവാപ്പുലം പഞ്ചായത്തിലെ ബന്ധിക്കുന്ന അച്ചന്‍കോവില്‍ ആറിനു കുറുകെയുള്ള പുതിയകാവ് തൂക്കു പാലം ജില്ലാ കളക്ടരുടെ അനുമതിക്ക് വേണ്ടി കാത്തു കിടക്കുന്നു .ജില്ല ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്ക് ഈ പാലം കൈമാറിയില്ല .ആറു വര്‍ഷം മുന്‍പ് പണി നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കൊണ്ട് ആര്‍ഭാടമായി ഉത്ഘാടന കര്‍മ്മം നടത്തി ജന പ്രതിനിധികള്‍ പോയി .പിന്നീട് അഴിഞ്ഞ ഒരു നട്ട് പോലും മുറുക്കിയില്ല.2൦൦1 ല്‍ പാലം പൂര്‍ത്തിയായി .47 ലക്ഷംരൂപയാണ് റവന്യൂ വകുപ്പില്‍ നിന്നും അനുവദിച്ചു നല്‍കിയ പണികള്‍ നടത്തിയത് .കെല്‍ നടത്തിയ ഒരു തൂക്കുപാലവും പിന്നീട് അറ്റകുറ്റപണികള്‍ നടത്തിയില്ല .കോന്നി അരുവാപ്പുലം പഞ്ചായത്തുകള്‍ ചേര്‍ന്ന് അറ്റകുറ്റപണികള്‍ തീര്‍ക്കണം എന്നായിരുന്നു തീരുമാനം .നാല് തൂണും തുരുമ്പിച്ചു .കൈവരികള്‍ ഒടിഞ്ഞു .നട്ടും ബോള്‍ട്ടും ഇളകി .പാലം അതീവ അപകടത്തില്‍ ആണ് .സ്കൂള്‍ കുട്ടികളും നാട്ടുകാരും അടക്കം നൂറു കണക്കിന് ആളുകള്‍ ആണ് പാലത്തിന്‍റെ ഉപഭോക്താക്കള്‍.ജില്ലാ കലക്ടര്‍ അടിയന്തിരമായി ഇടപെടണം എന്ന് ആവശ്യം ഉയര്‍ന്നു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു