Trending Now

കോന്നി താലൂക്ക് ആശുപത്രിയില്‍ വൈദ്യുതി പ്രതി: സംവിധാനം ഇല്ലാത്തത്” ഷോക്ക്‌ “

 
കോന്നി താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ ഉണ്ട് .ഡോക്ടറും നഴ്സിംഗ് വിഭാഗവും രോഗികളും ഉണ്ട്
.ഇല്ലാത്തത് വൈദ്യുതി ബന്ധം തകരാറിലായാല്‍ പകരം വൈദ്യുതി ഇല്ല .ജെന റെ റ്റര്‍ എന്നൊരു സംവിധാനം
ഇല്ലാത്ത ഏക താലൂക്ക് ആശുപത്രിയാണ് കോന്നി .രാത്രികാലങ്ങളില്‍ മെഴുകുതിരി വെട്ടത്തില്‍ രോഗികളെ
പരിശോധിക്കണം ഒപ്പം മരുന്നും നല്‍കണം .മെഴുകുതിരി കത്തിച്ചാല്‍ ഈയലും ,കരിം ചെള്ളും
പറന്നിറങ്ങും.ഇതെല്ലാം കൂടി കോന്നി സര്‍ക്കാര്‍ ആശുപത്രിയെ ദുരിതത്തില്‍ ആക്കുന്നു .
താലൂക്ക് ആശുപത്രിക്ക് അടുത്താണ് കെ എസ് ഇ ബി എങ്കിലും രാത്രിയില്‍ കറന്റ് പോയാല്‍ ജീവനക്കാര്‍
എത്തി നന്നാക്കാറില്ല.വിളിച്ചാല്‍ ഫോണ്‍ എടുക്കും വരും വരും എന്നൊരു പല്ലവി മാത്രം .ഈ പ്രതിസന്ധി മാറി
കിട്ടാന്‍ ആശുപത്രിയുടെ ചുമതല ഉള്ള കോന്നി ബ്ലോക്ക്‌ പഞ്ചായത്തും നടപടികള്‍ സ്വീകരിക്കുന്നില്ല .
ആശുപത്രിയുടെ ശോചാന്യാവസ്ഥ പരിഹരിക്കുവാന്‍ കമ്മറ്റി നിലവില്‍ ഉണ്ട് .ജെന റെ റ്റര്‍ സംവിധാനം വേണം
എന്ന് ആവശ്യം ഉന്നയിക്കുമ്പോള്‍ അടുത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിക്കാം എന്ന് അധ്യക്ഷന്‍ കുറിപ്പ്
എഴുതുന്നതല്ലാതെ ജെന റെ റ്റര്‍ ഇവിടെ എത്തിയില്ല .
കറന്റ് പോയാല്‍ കിടത്തി ചികിത്സയില്‍ ഉള്ളവരും കൂട്ടിരുപ്പു കാരും രാത്രിയില്‍ ഡ്യൂട്ടിയില്‍ ഉള്ളവരും സ്വയം
പഴിചാരി ഇരിക്കും .18 കിടത്തി ചികിത്സാ ബെഡ് അതിന്‍റെ സംവിധാനം എല്ലാം ഉണ്ട് .പുതിയ കെട്ടിടത്തില്‍
ആണ് ചീട്ട് എടുപ്പും ഡോക്ടര്‍ പരിശോധന കുത്തിവെയ്പ്പ് മരുന്ന് കൊടുപ്പ് എല്ലാം നടക്കുന്നത് .പകല്‍ പോലും
ഇവിടെ ഇരുട്ട് ആണ് .കറന്റ് ഇല്ലാത്തത് ഇവിടെയും ബാധിക്കുന്നു .
കോന്നി ബ്ലോക്ക്‌ പഞ്ചായത്തിന്‍റെ കീഴില്‍ നിന്നും താലൂക്ക് ആശുപത്രി സര്‍ക്കാര്‍ ആരോഗ്യ കുടുംബ ക്ഷേമ
വകുപ്പിന്‍റെ കീഴില്‍ ആക്കണം എന്ന് ആവശ്യം ഉണ്ടെങ്കിലും ബ്ലോക്ക്‌ പഞ്ചായത്ത് വിട്ടു കൊടുക്കാന്‍ തയാറല്ല
.ഇങ്ങനെ വിട്ടു നല്‍കിയാല്‍ താലൂക്ക് ആശുപതി ഭരിക്കാന്‍ കിട്ടില്ല .ഭരണം ആര് വേണമെങ്കിലും നടത്തിക്കോട്ടെ
പക്ഷെ അടിസ്ഥാന വികസനം മാത്രം മതിയെന്ന് രോഗികള്‍ ആവശ്യം ഉന്നയിച്ചു .

ജെന റെ റ്റര്‍ സംവിധാനം ഒരുക്കുവാന്‍ ബ്ലോക്ക്‌ പഞ്ചായത്ത് തയാറാകണം.ശബരിമല തീര്‍ഥാടകരുടെ പ്രധാന
പാതയാണ് പുനലൂര്‍ കോന്നി .
രോഗാവസ്ഥയില്‍ ഉള്ള ഇത്തരക്കാര്‍ കൂടുതലും ആശ്രയിക്കുന്നത് കോന്നി താലൂക്ക് ആശുപത്രിയെയാണ്
.ശബരിമല തീര്‍ഥാടന കാലത്ത്അവരുടെ ആവശ്യം ഉള്‍കൊള്ളിച്ച് ഉള്ള പദ്ധതിയില്‍ പെടുത്തി ജെന റെ റ്റര്‍
വാങ്ങിക്കുവാന്‍ കഴിയും .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!