ജീവന്‍ ഏതിന്‍റെയായാലും വിലപെട്ടത് തന്നെ .ഇതും ഒരു ജീവന്‍ ആയിരുന്നു .പേരില്‍ അണ്ണാന്‍ .കോന്നി -കല്ലേലി
പാതയില്‍ അരുവാപ്പുലത്തിനും -കല്ലേലി ക്കും ഇടയില്‍ ദിനവും വാഹനാപകടത്തില്‍ പിടഞ്ഞു മരിക്കുന്നത്
പത്തോളം അണ്ണാന്‍ ആണ് .കാര്യം നിസാരമായി നാം കാണുന്നു എങ്കിലും അണ്ണാന്‍ വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പ്
തന്നെ കോന്നിയില്‍ ഭീഷണി യാണ് .ഇരു ചക്ര വാഹന യാത്രികര്‍ ഇവയെ കണ്ടാലും വാഹനത്തിന്റെ സ്പീഡ്
കുറക്കാറില്ല.വാഹനം ഇടിച്ചാലും നിര്‍ത്തി നോക്കാറില്ല .ആര്‍ക്കും ഉപദ്രവം ഇല്ലാത്ത ഈ ജീവിയെ കൊന്നാലും
ചോദിക്കാന്‍ ഇപ്പോള്‍ ആരും ഇല്ല .വനപാലകര്‍ക്ക് കേസ് എടുക്കാം എങ്കിലും നിസാര ജീവി എന്ന് പറഞ്ഞു
ചിരിച്ചു തള്ളും.
വന മേഖലയായ കോന്നി -അച്ചന്‍കോവില്‍ പാതയില്‍ മ്ലാവ് ,അണ്ണാന്‍ ,കേഴ ,പന്നി എന്നീ ജീവി വര്‍ഗങ്ങള്‍
വാഹനം ഇടിച്ചു ചാകുന്നതില്‍ കയ്യും കണക്കും ഇല്ല .വാഹനങ്ങളുടെ അമിതവേഗത യാണ് .നല്ല റോഡും
തിരക്ക് കുറവും ഇതാണ് വേഗതയില്‍ വാഹനം ഓടിക്കാന്‍ കാരണം .മരം ചാടി വര്‍ഗം എന്ന് നാം പറയുന്ന
അണ്ണാ മാരുടെ കൊലയറയാകുന്നു അരുവാപ്പുലം റോഡ് .വിവിധ ഇനം വന്യ ജീവികള്‍ ഇവിടെ ഉണ്ട് .പകല്‍
പോലും റോഡരുകില്‍ കാണാം .വാഹന വേഗം നിയന്ത്രിക്കുവാന്‍ ഇവിടെ സംവിധാനം ഇല്ല .ഇത്തരത്തില്‍
റോഡില്‍ ചത്ത് കിടക്കുന്ന ചെറു ജീവികളെ മാറ്റി ഇടുവാന്‍ പോലും ആരും ശ്രമിച്ചു കാണുന്നില്ല .അടുത്ത
വാഹനവും ഇതിന്റെ മുകളില്‍ കൂടി കയറി ഇറങ്ങി ചതഞ്ഞു അരയുന്നു.ബോധവല്‍ക്കരണ പദ്ധതി വനം വകുപ്പ് തുടങ്ങണം .