Trending Now

കെ.എസ്.ആര്‍.ടി.സി.കോന്നി ഡിപ്പോ വെറും വയറില്‍

കെ.എസ്.ആര്‍.ടി.സി.കോന്നി ഡിപ്പോയ്ക്ക് അവഗണന. മൂന്നുവര്‍ഷംമുമ്പ് പതിനൊന്ന് സര്‍വീസുകളുമായിട്ടാണ് കോന്നി ഡിപ്പോ തുടങ്ങിയത്.ഇപ്പോഴും അതെ നിലയില്‍ തുടരുന്നു .
 പത്ത് ഓര്‍ഡിനറി സര്‍വീസുകളും ഒരു ഫാസ്റ്റ് പാസിഞ്ചറുമാണ് ഉള്ളത്. പത്തനാപുരം എ.ടി.ഒ.യുടെ നിയന്ത്രണത്തിലാണ് കോന്നി ഡിപ്പൊ. പുതിയ സര്‍വീസകുളൊ, ബസുകളോ അനുവദിക്കുന്നില്ല. അമൃത ആശുപത്രിയിലേക്കുള്ള ഫാസ്റ്റ് പാസിഞ്ചറാണ് ഏക ദീര്‍ഘദൂര സര്‍വീസ്. ജില്ലയിലെ മറ്റ് ഡിപ്പോകളില്‍നിന്നും പുതിയ സര്‍വീസുകള്‍ തുടങ്ങി.എന്നാല്‍ കോന്നി ക്ക് പുതിയ സര്‍വ്വിസ്സുകള്‍ നല്‍കുവാന്‍ ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല .കോന്നി കെ എസ് ആര്‍ ടി സി യുടെ ഡിപ്പോ നിര്‍മ്മാണം നിലച്ചതും ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാത്തതുമാണ് പുതിയ സെര്‍വ്വിസ്സിനെ ബാധിച്ചത് എന്ന് സംഖടനകളുടെ നേതാക്കള്‍ പറയുന്നു .
    ശബരിമല സീസണില്‍ തണ്ണിത്തോട്, സീതത്തോട്, വഴി പമ്പയിലേക്ക് മുന്‍പ്  ഒരു സര്‍വീസ് ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം അതുമില്ലായിരുന്നു.ഈ സീസണില്‍ പമ്പയിലേക്ക് സര്‍വീസ് അനുവദിക്കണം എന്ന് ആവശ്യം ഉണ്ടെങ്കിലും അംഗീകാരം ലഭിച്ചേക്കില്ല .പത്തനംതിട്ട ഡിപ്പോയില്‍ നിന്നും മറ്റു ഡിപ്പോകളില്‍ നിന്നും അഞ്ചു മിനിട്ട് ഇടവിട്ട്‌ പമ്പയിലേക്ക് ബസ്‌ ഉണ്ട് .എന്നാല്‍ കോന്നി ,തണ്ണിതോട് ചിറ്റാര്‍ അങ്ങമൂഴി പമ്പ ബസ്‌ റൂട്ട് പരിഗണിക്കണമെന്ന് ആവശ്യം ഉയര്‍ന്നു .മലയോര നാടിനോട് കെ എസ് ആര്‍ ടി സി തുടരുന്ന നയത്തില്‍ പ്രധിക്ഷേധിച്ചു കൊണ്ട് കെ എസ് ആര്‍ ടി സിക്ക് വികസനം സമിതി നിവേദനം നല്‍കിയിരുന്നു . കോന്നി താലൂക്കില്‍പ്പെട്ട ഗവി ടൂറിസം കേന്ദ്രത്തിലേക്ക് കോന്നിയില്‍നിന്നും സര്‍വീസ് തുടങ്ങും എന്ന് അറിയിപ്പ് ലഭിച്ചത് അല്ലാതെ ബസ്‌ ഓടി തുടങ്ങിയില്ല .പഞ്ചായത്തിന്റെ പഴയ പ്രൈവറ്റു സ്റ്റാന്റ് ആണ് കെ എസ് ആര്‍ ടി സി ക്ക് വേണ്ടി താല്കളിമായി ബസ്‌ ഗ്യാരിയെജിനു വേണ്ടി വിട്ടു നല്‍കിയത് .കോഴിക്കോട് ,തിരുവനന്തപുരം ബസുകള്‍ ക്ക് വേണ്ടി പത്തു അപേക്ഷകള്‍ കെ എസ് ആര്‍ ടി സി മുന്നില്‍ ഉണ്ട് .കോന്നി -കല്ലേലി അച്ചന്‍കോവില്‍ ബസ്‌ ഇപ്പോള്‍ ഓടുന്നില്ല .പത്തനംതിട്ടയില്‍ നിന്നുള്ള ഈ ബസ്‌ നഷ്ട കണക്കില്‍ ആയതോട്‌ പിന്‍ വലിച്ചു .കോന്നി -കല്ലേലി അച്ചന്‍കോവില്‍ കുളത്തൂപ്പുഴ തിരുവനതപുരം / തിരുവനതപുരം -ആയൂര്‍ ,കൊട്ടാരക്കര ,പത്തനാപുരം കോന്നി ബസും /, കോന്നി -ചിറ്റാര്‍ ,ആങ്ങമൂഴി -ഗവി -തേക്കടി ബസ്‌ /,കോന്നി -റാന്നി -എറണാകുളം -കോഴിക്കോട് ബസ്‌ എന്നിവ സര്‍വ്വിസ് നടത്തിയാല്‍ കിഴക്കന്‍ മേഖലയില്‍ ഉള്ള ജനങ്ങള്‍ക്ക്‌ ഗുണകരമാകും .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!