Trending Now

തെരുവ് നായ്ക്കൾക്ക് “പ്രസവിക്കാന്‍ ‍” കോന്നിയില്‍ കെട്ടിടം റെഡി

തെരുവ് നായ്ക്കള്‍ക്ക് വിശ്രമിക്കുവാനും ,അന്തിയുറങ്ങാനുമായി ഒരു കെട്ടിടം ഉണ്ട് കോന്നിയില്‍ .പേരില്‍ കെ എസ് ആര്‍ ടി സി കോന്നി ഡിപ്പോ .നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചു എങ്കിലും പട്ടികള്‍ക്ക് പെറുവാന്‍ ഉള്ള സ്ഥലം നല്‍കിയ അധികാരികളെ അഭിനന്ദിക്കുന്നു .

രണ്ടുവർഷം മുമ്പ് ആരംഭിച്ച നിർമ്മാണം അന്തിമഘട്ടത്തിലാണ് നിലച്ചിരിക്കുന്നത്.
2015 നവംബറിലാണ് നാരായണപുരം മാർക്കറ്റിന്റെ പിൻഭാഗത്ത് ഗ്രാമപഞ്ചായത്ത് കെ.എസ്.ആർ.ടി.സിക്ക് കൈമാറിയ സ്ഥലത്ത് ഡിപ്പോയുടെ നിർമാണം തുടങ്ങിയത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായ ഇന്നത്തെ എം എല്‍ എ അടൂർ പ്രകാശ് ,എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്ന് അനുവദിച്ച മൂന്നു കോടി രൂപ ചെലവിട്ട് നിർമ്മാണം തുടങ്ങി. നിർമ്മാണം അന്തിമഘട്ടത്തിലെത്തിയപ്പോൾ ഫണ്ടിന്റെ ലഭ്യതക്കുറവ് മൂലം പണികൾ നിർത്തിവച്ചിരുന്നു. പിന്നീട് ഫണ്ട് ലഭ്യമായതോടെ പണികൾ പുന:രാരംഭിച്ചെങ്കിലും മാസങ്ങളായി ഇഴഞ്ഞുനീങ്ങുകയാണ്. അവസാനഘട്ട പണികൾ കൂടി പൂർത്തിയായാൽ സ്വകാര്യ ബസ് സ്​റ്റാൻഡിൽ പ്രവർത്തിക്കുന്ന ഓപ്പറേ​റ്റിംഗ്‌ സ്​റ്റേഷനിലെ ബസുകൾ ഇവിടേക്ക് മാ​റ്റി ഡിപ്പോയുടെ പ്രവർത്തനം തുടങ്ങാൻ കഴിയും.

പൂർത്തിയായത്
രണ്ട് നില കെട്ടിടം, ആറ് വേഗാര്യേജ്, എട്ട് ബസുകൾ കയ​റ്റിയിടാനുള്ള 13 മീ​റ്റർ വീതിയിലുള്ള ഷെഡ്

പൂർത്തിയാകേണ്ടത്
തറനിരപ്പാക്കി മെ​റ്റലിംഗ്, കോൺക്രീ​റ്റിംഗ് , ചു​റ്റുമതിൽ

ഡിപ്പോ ഇങ്ങനെ,
ഇരുനില കെട്ടിടത്തിൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ, സ്​റ്റേഷൻ മാസ്​റ്റർ എന്നിവരുടെ ഓഫീസുകൾ, സുരക്ഷാജീവനക്കാരുടെ മുറി, കാന്റീൻ, കാത്തിരിപ്പ് കേന്ദ്രം, സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ശുചിമുറികൾ.
ഇപ്പോള്‍ മാലിന്യം തള്ളുന്നതുംഇവിടെയാണ്‌ .കഴിഞ്ഞ ദിവസമാണ് 4 പേരെ പേ നായ കടിചിട്ട് ചികിത്സ തേടിയത് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!