Trending Now

ആനപ്പുറത്തിരുന്ന് പടക്കം പൊട്ടിച്ചു : വനം വകുപ്പ് കേസെടുത്തു

 
തൃശൂര്‍: പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പളളിയിലെ പെരുന്നാളിനോടനുബന്ധിച്ച് ആനപ്പുറത്തിരുന്ന് പൂത്തിരികത്തിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്ത ആളുകള്‍ക്ക് എതിരെ നാട്ടാന പരിപാലന ചട്ടപ്രകാരം വനം വകുപ്പ് കേസെടുത്തു. തലപ്പിളളി താലൂക്കില്‍ പഴഞ്ഞി വില്ലേജില്‍ പഴുന്നാന വീട്ടില്‍ ജിബിന്‍, പാലിശ്ശേരി വില്ലേജില്‍ ചെറുവത്തൂര്‍ വീട്ടില്‍ ജോണ്‍സണ്‍, പഴഞ്ഞി വില്ലേജില്‍ ചെറുവത്തൂര്‍ വീട്ടില്‍ ഫിജോ, പഴഞ്ഞി വില്ലേജില്‍ ചെറുവത്തുര്‍ വീട്ടില്‍ ടിന്റു, ഒറ്റപ്പാലം താലൂക്ക് ചെര്‍പ്പുളശ്ശേരി വെളളിനേഴി ശ്രീകൃഷ്ണ സദനത്തില്‍ അനീഷ് എന്നിവര്‍ക്കെതിരെയാണ് തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തത്.
ഒക്‌ടോബര്‍ 2 ന് പഴഞ്ഞി ഒറ്റതെങ്ങ് പെരുന്നാള്‍ കമ്മിറ്റി ബോയ്‌സ് ക്ലബ് വിഭാഗം ചെര്‍പ്പുളശ്ശേരി രാജശേഖരന്‍ എന്ന ആനയെ എഴുന്നളളിച്ചുകൊണ്ടുവരുമ്പോള്‍ ആനപ്പുറത്തിരുന്ന് ജിബിന്‍ ബാറ്ററിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്കല്‍ മൂളി കത്തിക്കുകയും മറ്റ് മൂന്നുപേര്‍ കത്തിക്കാന്‍ സഹായം ചെയ്യുകയും, പാപ്പാനായ അനീഷ് ഇതിന് ഒത്താശ ചെയ്യുകയും ചെയ്ത് ആനയെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!