ജനകീയ പ്രതിരോധത്തിന്‍റെ ശബ്ദമായി പോപുലര്‍ ഫ്രണ്ട് മഹാ സമ്മേളനം

‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച മഹാസമ്മേളനത്തിന് ലക്ഷകണക്കിന് പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു .അനന്തപുരിയില്‍ മനുഷ്യാവകാശ സംരക്ഷണത്തിന്‍റെ വാക്കുകള്‍ കത്തികയറി . പോപുലര്‍ ഫ്രണ്ട് ഒഴിച്ച് കൂടാനാകാത്ത പ്രസ്ഥാനമാണെന്നു ഒരിക്കല്‍ കൂടി തെളിയിച്ചു . അച്ചടക്കത്തോടെ യുള്ള പ്രകടനവും തുടര്‍ന്ന് ഉള്ള സമ്മേളനവും പോപുലര്‍ ഫ്രണ്ടിന്‍റെ മാറ്റ് കൂട്ടി .
പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം മൗലാനാ സജ്ജാദ് നുഅ്മാനി മുഖ്യപ്രഭാഷണം നടത്തി.
പി സി ജോര്‍ജ് എംഎല്‍എ, ജസ്റ്റിസ് കോല്‍സെ പാട്ടീല്‍ (പൂനെ), അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം മൗലാനാ മഹ്ഫൂസുര്‍റഹ്മാന്‍, തേജസ് ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, മുന്‍മന്ത്രി എ നീലലോഹിതദാസന്‍ നാടാര്‍, പോപുലര്‍ ഫ്രണ്ട് ദേശീയ നിര്‍വാഹക സമിതിയംഗം ഇ എം അബ്ദുര്‍റഹ്മാന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസു, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍, പിഡിപി സീനിയര്‍ വൈസ് പ്രസിഡന്റ് വര്‍ക്കല രാജ്, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ ഫാദില്‍ മമ്പഇ, നാഷനല്‍ വിമന്‍സ് ഫ്രണ്ട് അധ്യക്ഷ എ എസ് സൈനബ, മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കായിക്കര ബാബു, ലത്തീന്‍ കത്തോലിക്കാ ഐക്യവേദി പ്രസിഡന്റ് അഡ്വ. ജയിംസ് ഫെര്‍ണാണ്ടസ്, മെക്ക വൈസ് പ്രസിഡന്റ് പ്രഫ. അബ്ദുര്‍റഷീദ്, ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍, എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, കാംപസ് ഫ്രണ്ട് കേരള പ്രസിഡന്റ് കെ എ മുഹമ്മദ് ഷമീര്‍, അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!