Trending Now

പീഡനത്തിനിരയായ ബാലികയെ പരിശോധിക്കുന്നതിൽ വീഴ്ച : കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ 2 ഡോക്ടർമാരെ സസ്പെന്‍റ് ചെയ്തു

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ 2 ഡോക്ടർമാരെ സസ്പെന്‍റ് ചെയ്തു .ഗൈനക്കോളജിസ്റ്റ് മാരായ ഡോ :ഗംഗ ഡോ.ലേഖ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

ആരോഗ്യ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് നടപടി സ്വീകരിച്ചത് . ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ ആണ് നടപടി .ഇവര്‍ക്ക് എതിരെ കൂടുതല്‍ വകുപ്പ് തല നടപടികള്‍ ഉണ്ടാകും .പത്തനംതിട്ട അയിരൂരിൽ

പീഡനത്തിനിരയായ 5 വയസുകാരിയെയാണ് കോഴഞ്ചേരി ആശുപത്രിയിലെ ഡോക്ടർമാർ പരിശോധനക്കായി 6 മണി്ക്കൂർ നിർത്തിയ ശേഷം ഇറക്കിവിട്ടത്.

കഴിഞ്ഞമാസം 15 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരാണ് പീഡനത്തിനിരയായ 5 വയസ് കാരിയെ പരിശോധിക്കാൻ വിസമ്മതിച്ചത് . കോയിപ്രം പോലീസിനൊപ്പം ആശുപത്രിയിലെത്തിയ കുട്ടിയെ ഗൈനക്കോളജി വിഭാഗത്തിലുള്ള ഡോക്ടർ ഗംഗയും തുടർന്ന് ഡ്യൂട്ടിക്കെത്തിയ ഡോക്ടർ ലേഖയും പരിശോധി്ക്കാൻ തയാറായില്ല , 3 മണി മുതൽ രാത്രി 8 മണി വരെ കുട്ടിയെ അവിടെ നിർ്ത്തുകയായിരുന്നു
2 ഡോക്ടർമാരും കുട്ടിയെയും ബന്ധുക്കളെയും ആട്ടിയിറക്കി തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് മെഡിക്കൽ റിപ്പോർട്ട് തയാറാക്കിയത്.
സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വൻ വീഴ്ച സംഭവിച്ചതായി പത്തനംതിട്ട ജില്ല മെഡിക്കൽ ഓഫീസർ കണ്ടെത്തി പത്തനംതിട്ട ജില്ലാ കളക്ടർ ആർ ഗിരിജ ഈ റിപ്പോർട്ട്
ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് അയച്ചിരുന്നു .

അതേ സമയം കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ ഡോക്ടടർമാർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടെങ്കിലും കേസ് എടുത്തിട്ടില്ല.
4 മാസം മുൻപ് കുഞ്ഞിനെ ശാരീരികമായി ഉപദ്രവിച്ച കേസിൽ 14 നാണ് കോയിപ്രം പോലീസ് കേസെടുത്തത് . സംഭവത്തിൽ ഓട്ടോ ഡ്രൈ വ റായ റെജിയെ പോലീസ് പോക്സോ പ്രകാരം അറസ്ററ് ചെയ്തിരുന്നു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു