കോന്നിയിലെ പട്ടയം റദ്ദാക്കിയ സംഭവം : കോണ്‍ഗ്രസിന് ഉള്ളില്‍ ഗ്രൂപ്പ്‌ വൈര്യം പുകയുന്നു

 

മതസ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കും മുന്‍ സര്‍ക്കാര്‍ പതിച്ചു നല്‍കിയ കോന്നി താലൂക്കിലെ വനഭൂമിയുടെ പട്ടയം ഇടതു സര്‍ക്കാര്‍ റദ്ദാക്കിയതില്‍ യു ഡി എഫില്‍ പ്രതിക്ഷേധം പുകയുന്നു എങ്കിലും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായം പറയുന്നതില്‍ നിന്നും വിട്ടു നില്‍ക്കുന്നു .മുന്‍ മന്ത്രിയും കോന്നി യുടെ എം എല്‍ എ യുമായ അടൂര്‍ പ്രകാശിനോട് ഉള്ള ഗ്രൂപ്പ്‌ വൈര്യമാണ് ഇതിനു പിന്നില്‍ എന്ന് കോന്നിയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും സമ്മതിക്കുന്നു . കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് പത്തനംതിട്ട ജില്ലയിലെ കോന്നി നിയമസഭ മണ്ഡലത്തിലെ സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍, കോന്നിതാഴം, അരുവാപ്പുലം, കലഞ്ഞൂര്‍ വില്ലേജുകളിലായി 4,835 ഏക്കര്‍ വനഭൂമി 1,843 പട്ടയങ്ങളായി 4,126 കൈവശക്കാര്‍ക്ക് പതിച്ചു നല്‍കിയത്. ഇതാണ് ഇപ്പോള്‍ റവന്യൂ വകുപ്പ് റദ്ദാക്കിയത്.
ഇതില്‍ സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍ വില്ലേജുകളിലെ പട്ടയം നല്‍കിയ ഭൂമി വനഭൂമിഎന്ന് വനം വകുപ്പ് ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് പട്ടയങ്ങള്‍ റദ്ദാക്കാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ ആര്‍. ഗിരിജയ്ക്ക് നിര്‍ദേശം നല്‍കിയത്.ഇതിനെ തുടര്‍ന്ന് കോന്നി തഹസീല്‍ദാര്‍ ഗോപ കുമാര്‍ പട്ടയം റദ്ദാക്കി .മുന്‍ മന്ത്രി യായിരുന്ന
അടൂര്‍ പ്രകാശ് വനഭൂമി പതിച്ചു നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ വനം വകുപ്പ് എതിര്‍ത്തിരുന്നു എന്നാണ് വനം വകുപ്പ് സാക്ഷ്യ പെടുത്തുന്നത് . പട്ടയം നല്‍കുന്നത് വനഭൂമിയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പതിച്ചു നല്‍കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി ഡി.എഫ്.ഒ 2015 ഡിസംബറില്‍ കോന്നി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. എന്നാല്‍, വനം വകുപ്പിന്റെ റിപ്പോര്‍ട്ടിനെ അവഗണിച്ച് റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് യോഗം വിളിച്ച് പട്ടയം നല്‍കാന്‍ തീരുമാനിച്ചു എന്നാണ് വനം വകുപ്പ് ഉന്നതര്‍ ഇപ്പോള്‍ പറയുന്നത് .
ഇതിനായി കോന്നിയില്‍ പ്രത്യേക തഹസില്‍ദാര്‍ ഓഫിസ് പ്രവര്‍ത്തിപ്പിക്കുകയും, കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28ന് ചിറ്റാറില്‍ പട്ടയമേള നടത്തി പട്ടയം വിതരണം ചെയ്യുകയും ചെയ്തു.ഇതാണ് ഇപ്പോള്‍ റദ്ദാക്കിയത് .
ഇടതു സര്‍ക്കാര്‍ മലയോര ജനതയോട് വഞ്ചനാ പരമായനിലപാടുകള്‍സ്വീകരിക്കുമ്പോള്‍ പട്ടയം റദ്ദാക്കിയ സംഭവം ഉയര്‍ത്തി കാട്ടി സമര പരിപാടികള്‍ നടത്തുമെന്ന് കോന്നി എം എല്‍ എ പറഞ്ഞു എങ്കിലും കോണ്‍ഗ്രസ്സിലെ എതിര്‍ ഗ്രൂപ്പ്‌ നേതാക്കള്‍ ഇക്കാര്യത്തില്‍ താല്പര്യം കാണിക്കുന്നില്ല .അടൂര്‍ പ്രകാശിനെ പ്രതിരോധത്തില്‍ നിര്‍ത്തുവാന്‍ എതിര്‍ ചേരികള്‍ ശ്രമം തുടങ്ങി .റവന്യൂ വകുപ്പ് ഭരിക്കുന്ന സി പി ഐ പാര്‍ട്ടി നേതാക്കള്‍ ഇതുവരെ നയം വ്യെക്തമാക്കിയില്ല .സി പി ഐ ജില്ലാ സെക്രട്ടറി എപി ജയന്‍ ഒരു പ്രസ്താവന മാത്രം ഇറക്കി എന്നതാണ് മെച്ചം .സി പി എം ജില്ലാ സെക്രട്ടറിയും നിലപാടുകള്‍ എടുത്തു എങ്കിലും കോണ്‍ഗ്രസ്സില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നത മുതലെടുത്ത്‌ കൊണ്ട് എ .ഐ വിഭാഗങ്ങളെ കൂടുതല്‍ അകറ്റി അടൂര്‍ പ്രകാശിന് എതിരെ യുള്ള വാക്കുകള്‍ക്കു മൂര്‍ച്ച കൂട്ടുവാന്‍ ആണ് ഇടതുപക്ഷ നിലപാടുകള്‍ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!