Trending Now

ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇന്ത്യയില്‍ :ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് കേരളത്തില്‍

 

യെ​മ​നി​ൽ ഭീ​ക​ര​രു​ടെ പി​ടി​യി​ൽ ​നി​ന്നു മോ​ചിതനാ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇന്ത്യയിൽ എത്തി. റോമിൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ രാ​വി​ലെ 7.2ന് ​ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തിലാണ് വന്നിറങ്ങിയത്. കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നത്തിന്‍റെ നേതൃത്വത്തിൽ എം​പി​മാ​രാ​യ കെ.​സി വേ​ണു​ഗോ​പാ​ൽ, ജോ​സ് കെ. ​മാ​ണി, ഫ​രീ​ദാ​ബാ​ദ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ ചേർന്നു അദ്ദേഹത്തെ സ്വീകരിച്ചു. രാവിലെ10.30നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച. മ​ന്ത്രി ക​ണ്ണ​ന്താ​നം, ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ഭ​ര​ണി​കു​ള​ങ്ങ​ര എ​ന്നി​വ​രും സ​ലേ​ഷ്യ​ൻ സ​ഭ​യു​ടെ ബം​ഗ​ളൂ​രു, ഡ​ൽ​ഹി പ്രൊ​വി​ൻ​ഷ്യ​ൽ​മാ​രും ഫാ. ടോ​മി​നൊ​പ്പ​മു​ണ്ടാ​കും. 11.30ന് ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. തു​ട​ർ​ന്ന് വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി ആ​ർ​ച്ച്ബി​ഷ​പ് ജാം​ബ​തി​സ്ത ദി​ക്വാ​ത്രോ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച. സി​ബി​സി​ഐ സെ​ന്‍റ​റി​ൽ 4.30ന് ​പ​ത്ര​സ​മ്മേ​ള​നം. 6.30ന് ​സേ​ക്ര​ഡ് ഹാ​ർ​ട്ട് ക​ത്തീ​ഡ്ര​ലി​ൽ ദി​വ്യ​ബ​ലി. രാ​ത്രി​യി​ൽ ഓ​ഖ്‌​ല ഡോ​ണ്‍​ബോ​സ്കോ ഭ​വ​നി​ലേ​ക്കു മ​ട​ങ്ങും.

വെള്ളിയാഴ്ച ബം​ഗ​ളൂ​രു​വി​ൽ എ​ത്തു​ന്ന ഫാ. ​ടോം സെ​ന്‍റ് ജോ​ണ്‍​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ർ​ദി​നാ​ൾ​മാ​രു​മാ​യും സി​ബി​സി​ഐ നേ​തൃ​ത്വ​വു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഒ​ക്ടോ​ബ​ർ ഒ​ന്നി​നു കൊ​ച്ചി വ​ഴി പാ​ലാ, രാ​മ​പു​ര​ത്തെ വീ​ട്ടി​ലെ​ത്തും. മൂ​ന്നി​നു തി​രു​വ​ന​ന്ത​പു​ര​ത്തു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ സ​ന്ദ​ർ​ശി​ക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!