കോന്നിയിലെ മാരക വിഷങ്ങള്‍: പയ്യനാമണ്ണില്‍ പാറമടകളില്‍ ആര്‍ .ഡി എക്സ്

കോന്നി പഞ്ചായത്തിലെ പയ്യനാമണ്ണില്‍ അനധികൃത പറമടകള്‍ പെരുകുമ്പോള്‍ എല്ലാത്തിനും ഒത്താശ ചെയ്യുന്നത് കോന്നി പഞ്ചായത്ത് ഭരണ സമിതിയും കോന്നി പോലീസും .നിരോധിത സ്പോടക വസ്തു ആര്‍ .ഡി എക്സ് ഉപയോഗിച്ച് പാറകള്‍ പൊട്ടിക്കുന്നു .ഡിറ്റനേറ്ററും ജലാറ്റിന്‍ സ്റ്റിക്കും ,ആര്‍ ഡി എക്സ് അടക്കം ഉള്ള സ്പോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് അന്യ സംസ്ഥാന തൊഴിലാളികള്‍.അശ്രദ്ധമായി ഇവ കൈകാര്യം ചെയ്യുമ്പോള്‍ സ്പോടനം നടന്നു കൊല്ല പ്പെടുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ മൃത്യുദേഹം പോലീസ് ഒത്താശയോടെ പാറ മടയില്‍ നിന്നും വീണു മരിച്ചു എന്ന കള്ള എഫ് ഐ ആര്‍ എഴുതി പോസ്റ്റ്‌ മോര്‍ട്ടം നടത്തി രാത്രിയില്‍ അവരുടെ നാട്ടില്‍ എത്തിക്കുകയും കുടുംബത്തിനു 25000 രൂപ നല്‍കി കേസ് ഇല്ല എന്ന് എഴുതി വാങ്ങുന്ന കൊല്ലം സ്വദേശിയുടെ പണത്തിനു മുന്നില്‍ ഓച്ചാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ കോന്നി നാട് ഇവര്‍ക്ക് തീറെഴുതുന്നു .പയ്യനാമണ്ണില്‍ രാവിലെ മുതല്‍ റോഡില്‍ നിരന്നു കിടക്കുന്നത് നൂറു കണക്കിന് ടിപ്പര്‍ ലോറികള്‍ .കുന്നിടിച്ചു കൊണ്ട്പോകുവാന്‍ കാത്തു നില്‍ക്കുന്ന ഇവയ്ക്ക് കാവല്‍ നില്‍ക്കുന്നത് കോന്നി പോലീസിലെ രണ്ടു ഏമാന്മാര്‍ .”പടി നല്‍കി” ഇവരെ ഡ്യൂട്ടിക്ക് നിര്‍ത്തുമ്പോള്‍ മേലാ ഫീസ്സര്‍ പറയുന്നു കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് ആണെന്ന് .അല്ലെന്ന് നാട്ടുകാര്‍ പറയും .ഇവിടെ പാറ മടയും ക്രഷര്‍ യൂണിറ്റും നടത്തുന്നവര്‍ കോന്നി നിവാസികള്‍ അല്ല .അന്യ ജില്ലക്കാര്‍ ഇവിടെ വ്യവസായം നടത്തുന്നത്ആര്‍ക്കും എതിര്‍പ്പ് ഇല്ല .പക്ഷെ കോന്നിയുടെ പ്രകൃതി സമ്പത്ത് കടത്തുന്ന ഇവര്‍ കൊള്ളക്കാരാണ് .നിരോധിത സ്പോടക വസ്തുക്കള്‍ അറിയ പ്പെടുന്ന പാര്‍സ്സല്‍ വാഹനത്തില്‍ ആണ് എത്തുന്നത്‌ .പാറ മടയോട് ചേര്‍ന്ന വനത്തില്‍ ആണ് സൂഷിക്കുന്നത് .വനപാലകരും ഇവര്‍ക്ക് കൂട്ട് നില്‍ക്കുന്നു .കൃത്യമായ പടി കിട്ടും .സമരം ചെയ്യുന്ന ആളുകളെ ഒതുക്കാന്‍ പ്രാദേശിക നേതാക്കളില്‍ ചിലര്‍ തന്നെ ഉണ്ട് .ജീവകാരുണ്യ പ്രവര്‍ത്തനം എന്ന നിലയില്‍ ആമ്പുലന്‍സ് ,ചില്ലറ അല്ലാത്ത വലിയ തുക ,എന്നിവ നല്‍കി സമൂഹത്തില്‍ ഇടം പിടിക്കുന്ന ഇവര്‍ നടത്തുന്നത് കോടികളുടെ ഇടപാടുകള്‍ ആണ് .ശ്രീ ലങ്കയില്‍ വെളിച്ചെണ്ണ യൂനിറ്റ് നടത്തുവാന്‍ ഇറങ്ങിയ ഇക്കൂട്ടര്‍ നാളെ കോന്നിയുടെ മണ്ണില്‍ വന്‍ സ്പോടനം നടത്തും .വനത്തിലെ ഒരു ഭാഗം തന്നെ കവര്‍ന്നു .
……..
നാളെ വി കോട്ടയം മല കാണാം …സാമുദായ നേതാവായ മകനും വ്യവസായിയായ അച്ഛനും ചേര്‍ന്ന് ഒരു മലയെ നശിപ്പിച്ചു . തുടി യുരുളി പാറയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം നമ്മള്‍ തന്നെ .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു