കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തിക്കൊണ്ട് ഇരിക്കുന്ന കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ എത്തുന്നവര്‍ തിങ്കളാഴ്ച എത്തരുത് .കോന്നി ആന താവളം ,അടവി കുട്ടവഞ്ചി സവാരി എന്നിവയ്ക്ക് തിങ്കളാഴ്ച അവധിയാണ് .ഈ കാര്യം അറിയാതെ ദൂരെ സ്ഥലങ്ങളില്‍ നിന്ന് അനേകായിരം ആളുകളാണ് തിങ്കളാഴ്ച എത്തുന്നത് .
കോന്നിയില്‍ മാത്രമല്ല ഇക്കോ ടൂറിസ ത്തിന്‍റെ എല്ലാ കേന്ദ്രങ്ങള്‍ക്കും തിങ്കളാഴ്ച അവധിയാണ് .ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസമായ തെന്മലയിലും അന്നേ ദിവസം അവധിയാണ് .കോന്നിയില്‍ എത്തുന്ന വിനോദ സഞ്ചാരികളില്‍ അധികവും അന്യ ജില്ലയില്‍ ഉള്ളവരാണ് .കോന്നിയിലെ ആനകളെ പരിപാലിക്കുന്നത് കാണുന്നതിനും ,അടവി കുട്ട വഞ്ചി സവാരിക്കും എത്തുന്ന വര്‍ തിങ്കളാഴ്ച എത്തിയാല്‍ നിരാശരായി മടങ്ങണം .ഞായര്‍ കേന്ദ്രം തുറക്കുന്നതിനാല്‍ ജോലിക്കാര്‍ക്ക് തിങ്കളാഴ്ച അവധി അനുവദിച്ചിട്ടുണ്ട് .തിങ്കളാഴ്ച യാണ് ആനത്താവളം ശുചീകരിക്കുന്നത് .അടവിയിലെ കുട്ട വഞ്ചിയുടെ അറ്റകുറ്റ പണികളും തീര്‍ക്കുന്നത് അവധി ദിനത്തിലാണ് .തിങ്കളാഴ്ച ഇക്കോ ടൂറിസം കേന്ദ്രത്തിനു അവധി ആണെങ്കിലും കൊക്കത്തോട് കാട്ടാതി പാറയില്‍ പോകുന്നതിനു വിലക്കില്ല .ഒപ്പം അച്ചന്‍കോവില്‍ നദിയില്‍ നീരാടുകയും ചെയ്യാം .കാനന പാതകളില്‍ ഭക്ഷണ അവശിഷ്ടം വലിച്ചെറിയരുത് എന്ന മുന്നറിയിപ്പും ഉണ്ട് .കാട്ടാനകള്‍ ഇത് കഴിക്കാന്‍ എത്തുകയും ആക്രമിക്കുകയും ചെയ്യും .പ്ലാസ്റിക് സാധനങ്ങള്‍ വന്യ മൃഗങ്ങള്‍ കഴിക്കാന്‍ ഇടയായാല്‍ അത് അവയുടെ മരണത്തില്‍ കലാശിക്കും .