Trending Now

സി .പി ഐ വിട്ട് സി പി എമ്മില്‍ ചേരുന്ന “സഖാക്കള്‍ക്ക്” ലയന സമ്മേളനത്തില്‍ സ്വീകരണം .

 

സി.പി.ഐ. വിട്ട കോന്നി മുന്‍ ലോക്കല്‍ സെക്രട്ടറി ആര്‍.ഗോവിന്ദിന്‍റെ നേതൃത്വത്തിലുള്ള എണ്‍പതോളം പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും . 24 ന് ശബരി ഓഡിറ്റോറിയത്തില്‍ സി പി എം ലയന സമ്മേളനം വിളിച്ചു ചേര്‍ത്തു.സി.പി.എം. ജില്ലാ സെക്രട്ടറി എ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യും.
സഹകരണ സംഘം ഭരണസമിതിയംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ തുടങ്ങി സി പി ഐ യുടെ അമരത്ത് ഇരുന്ന നേതാക്കള്‍ ഉള്‍പ്പെടെ ഉള്ള എണ്‍പതോളം സി.പി.ഐക്കാരാണ് ഗോവിന്ദ് പക്ഷത്ത് ചേര്‍ന്നുകൊണ്ട് സി പി ഐ എമ്മിലേക്ക് ചേക്കേറുന്നത്.
സി പി ഐ ജില്ലാ -മണ്ഡലം കമ്മറ്റിയിലെ ചില മുതിര്‍ന്ന നേതാക്കളുടെ തൊഴിത്തില്‍ കുത്ത് മൂലം ജനകീയ വിഷയങ്ങളില്‍ പോലും ഇടപെടാന്‍ മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് കഴിഞ്ഞില്ല .അഭിപ്രായ ഭിന്നത രൂക്ഷമാവുകയും പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്തു എങ്കിലും മാനസിക പീഡനം കൂടിയതോടെ ഗോവിന്ദ് ലോക്കല്‍ കമ്മറ്റി സ്ഥാനം രാജി വെച്ചു.ഗോവിന്ദ്നോട് കൂറ് പുലര്‍ത്തുന്ന നേതാക്കളും അണികളും പാര്‍ട്ടി വിടുകയും ചെയ്തു .മാര്‍കിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇവര്‍ ലയിക്കുന്നതോടെ വരും കാലത്ത് ഗോവിന്ദ് അടക്കം ഉള്ള വര്‍ക്ക് മതിയായ സ്ഥാനം ലഭിക്കും .സി പി ഐ വിട്ടവരെ സി പി എമ്മില്‍ ചേര്‍ക്കുന്ന നിലപാടുകളില്‍ സി പി ഐ ജില്ലാ -മണ്ഡലം കമ്മറ്റികള്‍ എതിരാണ് .

സി പി ഐ വിട്ട പാര്‍ട്ടിയുടെ നേതാവിന്‍റെ ഭാര്യക്ക് ശബരി സ്റ്റോറില്‍ ഉള്ള താല്‍കാലിക ജോലികൂടി കളയാന്‍ സി പി ഐ നേതാക്കള്‍ ഇടപെടുകയും സി പി എം -സി പി ഐ തര്‍ക്കത്തില്‍ ഇത് കലാശിക്കുകയും ചെയ്തു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!