തെരുവു നായകള്‍ക്ക് മാരക രോഗം പടരുന്നു .തലയില്‍ പുഴുക്കള്‍ നിറഞ്ഞ് ശരീരം വീര്‍ത്തു ചാകുന്നു .സാംക്രമിക രോഗങ്ങള്‍ പടരുവാനും കാരണമാകുന്നു .തെരുവ് നായ്ക്കള്‍ കൂടിയിട്ടും പേ വിഷ ബാധ പെരുകിയിട്ടും നടപടികള്‍ ഇല്ലാത്ത അവസ്ഥയിലാണ് നായ്ക്കളില്‍ പുഴു ബാധ കണ്ടു തുടങ്ങിയത് .പത്തനംതിട്ട കലഞ്ഞൂരില്‍ അലഞ്ഞു തിരിയുന്ന നായ്ക്കളില്‍ ഈ രോഗം കാണുന്നു .മറ്റു നായ്ക്കളുമായുള്ള കടി പിടിയില്‍ ശരീരം മുറിയുന്ന നായ്ക്കളില്‍ വേഗത്തില്‍ പുഴു ബാധിക്കുന്നു .ഇങ്ങനെ പെരുകുന്ന പുഴുക്കള്‍ ജലാശയങ്ങളില്‍ എത്തുകയും ഇത് വഴി ജല ജന്യ രോഗം മനുഷ്യരിലേക്ക് പടരുന്നു .കലഞ്ഞൂരില്‍ കഴിഞ്ഞ ദിവസം 5 ആളുകളെയാണ് നായ കടിച്ചത് .തെരുവില്‍ അലയുന്ന നായ്ക്കളെ പിടികൂടണം എന്നുള്ള ജനകീയ ആവശ്യം പോലും അംഗീകരിക്കാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല .
കലഞ്ഞൂര്‍ ,കൂടല്‍ ,കോന്നി ,കുമ്പഴ ,പത്തനംതിട്ട പ്രദേശത്തെ തെരുവ് നായ്ക്കളില്‍ രോഗം കണ്ടു തുടങ്ങി .തലയിലും മറ്റും കാണുന്ന പുഴുക്കള്‍ മറ്റു മൃഗങ്ങളിലും രോഗം പടര്‍ത്തുന്നു .പുഴുക്കളുമായി അലഞ്ഞു തിരിയുന്ന നായ്ക്കളെ ഉടന്‍ തന്നെ പിടികൂടി ചികിത്സ നല്‍കണം .പരാദബാധ നായ്ക്കളിൽ വളരെയധികം കാണപ്പെടുന്നുണ്ട്. സാധാരണ ചെള്ള്, പേൻ, വിര മുതലായ പരാദബാധ നായ്ക്കൾക്കുണ്ടാകും. നാടവിര, കൊക്കപ്പുഴു, കുഴൽവിര എന്നിവ നായ്ക്കളിൽ കാണപ്പെടുന്നു.പാർവൊ, ഡിസ്റ്റംബർ എന്നീ രോഗവും ഉള്ള നായ്ക്കള്‍ മനുഷ്യ ജീവന് ഭീക്ഷണിയാണ് .
പേ വിമുക്തമായ കേരളമെന്ന സ്വപ്നത്തിന് പരിമിതികളും കടമ്പകളും ഏറെയാണ്. രണ്ടേമുക്കാല്‍ ലക്ഷത്തിനടുത്തുവരുന്ന തെരുവുനായകള്‍ പ്രധാന പ്രശ്നംതന്നെ. അധികാരികളുടെ ശ്രദ്ധ പതിയേണ്ട അവസ്ഥയിലാണ് കലഞ്ഞൂര്‍ ഗ്രാമം .