നേതാവ് പാര്‍ട്ടി മാറി :ജോലി തെറിച്ചത്‌ ഭാര്യക്ക് കോന്നി സപ്ലെക്കോ പ്രവര്‍ത്തനം മുടങ്ങി

Spread the love

 

കോന്നി :സി പി ഐ യില്‍ നിന്നും ലോക്കല്‍കമ്മിറ്റി സെക്രട്ടറി ആര്‍ .ഗോവിന്ദ് അടക്കം ഉള്ള 80 പ്രവര്‍ത്തകര്‍ രാജി വെച്ച് സി പി ഐ എമില്‍ ചേരുവാന്‍ തീരുമാനം എടുത്തു .രാജി വച്ചവരുടെ കൂട്ടത്തില്‍ ഉള്ള നേതാവിന്‍റെ ഭാര്യയുടെ ജോലിയും ഒപ്പം പോയി .സി പി ഐ -സി പി എം ശീത സമരം മൂലം കോന്നി സപ്ലേ ക്കോ യുടെ പ്രവര്‍ത്തനം മുടങ്ങിയത് ഒരു മണിക്കൂര്‍ .പൊതു സ്ഥാപനം അടഞ്ഞു കിടന്നിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല .പാര്‍ട്ടി വിട്ട നേതാവിന്‍റെ ഭാര്യയെ സപ്ലെക്കോയിലെ താല്‍കാലിക ജോലിയില്‍ നിന്നും പിരിച്ചു വിടണം എന്നാണു സി പി ഐ ആവശ്യം എങ്കില്‍ പിരിച്ചു വിട്ടാല്‍ സമരം നടത്തുമെന്ന് സി പി എം നിലപാട് സ്വീകരിച്ചു .ഇരു പാര്‍ട്ടി നേതാക്കളും സജീവ പ്രവര്‍ത്തകരും നിലപാടുകള്‍ കടുപ്പിച്ചു .നേതാവിന്‍റെ ഭാര്യക്ക് താല്‍കാലിക ജോലിയില്‍ തുടരാം എന്നുള്ള അധികാരികളുടെ നിലപാട് സി പി ഐ വീണ്ടും ചോദ്യം ചെയ്തു .ഒരു മണിക്കൂര്‍ കച്ചവടം തടസമായി .അവശ്യ സാധനം വാങ്ങാന്‍ എത്തിയ ആളുകള്‍ മറ്റു കടകളില്‍ നിന്നും സാധനം വാങ്ങി .ഒരു മണിക്കൂര്‍ സ്ഥാപനം അടച്ചിട്ട സപ്ലെക്കോ മാനേജര്‍ക്ക് എതിരെ നടപടിയില്ല.സ്ഥാപനം ഉപരോധിച്ച സി പി എം നേതാക്കള്‍ക്ക് എതിരെ പോലീസ്സില്‍ പരാതി നല്‍കാം എന്നുള്ള ഉറപ്പു സപ്ലെക്കോ അധികാരികള്‍ സി പി ഐക്ക് നല്‍കിയപ്പോള്‍ കട തുറക്കാന്‍ കഴിഞ്ഞു .
പാര്‍ട്ടി വിട്ടതിന്‍റെ പേരില്‍ ഉറ്റവരുടെ ജോലി തെറിപ്പിച്ച് പകരം വീട്ടുന്നത് കമ്മ്യൂണിസ്റ്റ് ആശയത്തിന് ഭൂഷണം ആണോ എന്ന് പൊതു ജനം ചിന്തിക്കുക .

Related posts

Leave a Comment