കലഞ്ഞൂരില്‍ തെരുവ് നായ ആക്രമണം :അഞ്ചു പേര്‍ക്ക് കടിയേറ്റു

കലഞ്ഞൂരില്‍ തെരുവ് നായ യുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് കടിയേറ്റു .കലഞ്ഞൂര്‍ അമ്പലത്തിന്‍റെ ഭാഗത്താണ് തെരുവ് നായ ആളുകളെ കടിച്ചത് .മിക്കവര്‍ക്കും കയ്യിലും കാലിലുമാണ് കടിയേറ്റത്.കലഞ്ഞൂരില്‍ നമ്പര്‍ പ്ലേറ്റ് കട നടത്തുന്ന കലാഭവന്‍ ശ്രീകുമാറിനെ ആണ് ആദ്യം നായ കടിച്ചത് .കടയില്‍ ജോലി ചെയ്തു ഇരിക്കുമ്പോള്‍ പുറകിലൂടെ വന്നു വലത്തേ കയ്യില്‍ കടിച്ചു .നാല് മുറിവുകള്‍ ഉണ്ടായി .ഇവിടെ നിന്നും നായ ഓടി നടന്നു പോവുകയായിരുന്ന മറ്റു നാല് പേരെ കടിച്ചു .ഓടി കൂടിയ നാട്ടു കാര്‍ നായയെ തല്ലികൊന്നു .ശ്രീ കുമാറിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .മറ്റു നാല് പേരും ചികിത്സ തേടി
കലഞ്ഞൂരിലും സമീപ പ്രദേശങ്ങളിലും തെരുവ് നായയുടെ ശല്യം കൂടിയിട്ടും അധികാരികള്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ല .സ്കൂള്‍ കുട്ടികള്‍ അടക്കം നടന്നു പോകുന്ന സ്ഥലമാണ് കലഞ്ഞൂര്‍ .മനുഷ്യ ജീവന് ഭീക്ഷണിയായ തെരുവ് നായ്ക്കളെ പിടികൂടാന്‍ പഞ്ചായത്ത്  അധികാരികള്‍ നടപടി സ്വീകരിക്കണം  എന്ന് ബി ജെ പി  ആവശ്യപ്പെട്ടു .

Related posts