ആറന്മുളയുടെ തിരുമുറ്റം ഭക്തിയുടെ സദ്യ നുകര്‍ന്നു

 

തൊട്ടു കറി മുതല്‍ ഒഴിച്ചു കറി വരെ നാവില്‍ പല വിധ രുചിക്കൂട്ടുകള്‍ .തുമ്പപൂ ചോറും വിവിധ പായസ ചേരുവകളും ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ആറന്മുളയുടെ തിരുമുറ്റം ഭക്തിയുടെ സദ്യ നുകര്‍ന്നു. കണികാണും നേരം കമല നേത്രന്‍റെ മുന്നില്‍ തൊഴുതു പിടിച്ച കൈ വിരലുകള്‍ അര്‍ച്ചന പ്രസാദം കുറി വരച്ചു .വിഭവസമൃദ്ധമായ സദ്യ ഉണ്ണുമ്പോൾ ഭഗവാന്‍റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം.ഇലയില്‍ കാത്തിരിക്കുന്ന വിഭവങ്ങള്‍ കണ്ടപ്പോഴേ വയറു നിറഞ്ഞു. മനസ്സും. ഇത് രുചിയുടെ ഉത്സവമാണ് .
48 കൂട്ടം വിഭവങ്ങളാണ് അഷ്ടമിരോഹിണി വള്ളസദ്യയില്‍ വിളമ്പുന്നത്. കേരളത്തിലെ എറ്റവും വലിയ അന്നദാനമാണ് അഷ്ടമിരോഹിണി വള്ളസദ്യ.പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള എഴുപത് അംഗ പാചക വിദഗ്ദ്ധരാണ് ഈ വർഷവും അഷ്ടമിരോഹിണി വള്ളസദ്യ തയ്യാറാക്കിയത് .
തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ള സദ്യയും ഉത്രട്ടാതി വള്ളംകളിയും വഞ്ചിപ്പാട്ടിന്‍റെ താളവും പമ്പാ നദിയുടെ കുഞ്ഞോളങ്ങള്‍ സാക്ഷി നിന്ന് കൊണ്ട് അഷ്ടമിരോഹിണി വള്ളസദ്യയില്‍ രണ്ടു ലക്ഷത്തില്‍ പരം ഭക്തര്‍ എത്തിച്ചേര്‍ന്നു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു