മലയാളി നഴ്‌സ്സ് ദുബായിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍

 

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ചങ്ങനാശേരി പായിപ്പാട് ഗ്രാമപഞ്ചായത്ത് അംഗവും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ മുണ്ടുകോട്ടാല്‍ കോട്ടപ്പുഴക്കല്‍ തോമസിന്റെ മകള്‍ ശാന്തി തോമസ് (30) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയും തോമസ് മകളുമായി ഫോണില്‍ സംസാരിച്ചിരുന്നു.
ശാന്തിയുടെ ഭര്‍ത്താവ് ആലപ്പുഴ തത്തംപള്ളി ആന്റണി ജോസഫിന്റെ (ജോബി) സഹോദരന്‍ ബോബിയാണ് ആലപ്പുഴയില്‍ നിന്ന് ശനിയാഴ്ച രാത്രി 11.30 ഓടെ ശാന്തി മരണമടഞ്ഞ വിവരം പായിപ്പാട്ടെ വീട്ടില്‍ വിളിച്ച് അറിയിച്ചത്.ഫ്ലാറ്റില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം. ഒരു വര്‍ഷം മുന്‍പാണ് ശാന്തി ദുബൈയില്‍ എത്തിയത്.
ഏകമകള്‍ മരിയ (മൂന്ന്) ആലപ്പുഴയിലെ വീട്ടിലാണ്. ഭര്‍ത്താവ് നിരന്തരം ശാരീരകവും മാനസികവുമായി പീഡിപ്പിക്കുന്ന കാര്യം മകള്‍ പറഞ്ഞിരുന്നതായി വീട്ടുകാര്‍ പറയുന്നു. കൂടെ ജോലി ചെയ്യുന്നവരോടും ഭര്‍ത്താവിന്റെ പീഡനത്തെ കുറിച്ച് പറഞ്ഞിരുന്നതായും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതായും വിവരമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!