പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യിൽ​​ ബി​​ജെ​​പി ആഹ്വാനം ചെയ്ത ഹ​​ർ​​ത്താ​​ൽ തുടങ്ങി

Related image
പ​​ത്ത​​നം​​തി​​ട്ട ന​​ഗ​​ര​​ത്തി​​ൽ ഇന്നലെ രാ​​ത്രി ഉണ്ടായ ആ​​ർ​​എ​​സ്എ​​സ് – ഡി​​വൈ​​എ​​ഫ്ഐ സം​​ഘ​​ർ​​ഷ​ത്തെ​ത്തു​​ട​​ർ​​ന്ന് ആ​​ർ​​എ​​സ്എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​രെ പോ​​ലീ​​സ് മ​​ർ​​ദി​​ച്ച​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു കൊണ്ട് സം​​ഘ​​പ​​രി​​വാ​​ർ സം​​ഘ​​ട​​ന​​ക​​ൾ ഹ​​ർ​​ത്താ​​ലിന് ആ​​ഹ്വാ​​നം ചെ​​യ്ത​​ത്. രാ​​വി​​ലെ ആ​​റു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെ​​യാ​​ണു ഹ​​ർ​​ത്താ​​ൽ.

പ​​ത്ത​​നം​​തി​​ട്ട വെ​​ട്ടി​​പ്ര​​ത്ത് ആ​​ർ​​എ​​സ്എ​​സ് ഗു​​രു​​ദ​​ക്ഷി​​ണ പ​​രി​​പാ​​ടി​​ക്കി​​ടെ​​യാ​​യിരുന്നു സം​​ഘ​​ർ​​ഷ​​മു​​ണ്ടാ​​യ​​ത്. ആ​​ർ​​എ​​സ്എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​രെ പി​​രി​​ച്ചു​​വി​​ടാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ ഇവിടെ ക​​ല്ലേ​​റു​​മുണ്ടാ​​യി. സി​​ഐ ഉ​​ൾ​​പ്പെ​​ടെയുള്ള പോ​​ലീ​​സു​​കാ​​ർ​​ക്കു പ​​രി​​ക്കേ​​റ്റിരുന്നു. ഇതിനു പിന്നാലെ പോ​​ലീ​​സ് ലാ​​ത്തി​​വീ​​ശി.നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റി .

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മാ​ർ ഈവാ​നി​യോ​സ് ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ​ദ​യാ​ത്ര​ക​ളെ ഹ​ർ​ത്താ​ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യിട്ടുണ്ട് എന്ന് ബി ജെ പി പ്രസിഡണ്ട്‌ അശോകന്‍ കുളനട അറിയിച്ചു . സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസ്സ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!