നാളെ പത്തനംതിട്ട യിൽ ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തു

 
നാളെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ പത്തനംതിട്ട യില്‍ ബി ജെ പി ഹര്‍ത്താല്‍ നടത്തും .
വെട്ടിപ്പുറത്ത് ആർ.എസ്.എസ് ഗുരുദക്ഷിണാ മഹോത്സവത്തോടനുബന്ധിച്ചു സി പി എം പ്രവർത്തകരും, സംഘപരിവാർ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം നിയന്ത്രിക്കാൻ എത്തിയ പോലീസും സംഘ പരിവാർ പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ രാഹുൽ മേക്കേഴൂർ, അഖിൽ മേക്കേഴൂർ എന്നിവരെ ഗവൺമെൻറ ഹോസ്പിറ്റിൽ പ്രവേശിപ്പിച്ചു .
സംഭവ സ്ഥലത്ത് എത്തിയ ബി ജെപി ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ അഭിലാഷ് ഓമല്ലൂർ, യുവമോർച്ച ജില്ലാ വൈസ് :പ്രസിഡന്റ് അഭിലാഷ്, യുവമോർച്ച ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് രാഹൂൽ തിലക്, ആര്‍ എസ് എസ് താലൂക്ക് സേവാപ്രമുഖ് രാജീവ് വെട്ടിപ്പുറം എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു .സംഘ പരിവാര്‍ പ്രവര്‍ത്തകരെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിക്ഷേധിച്ച് കൊണ്ട് നാളെ പത്തനംതിട്ട യില്‍ ബി ജെ പി ഹർത്താൽ നടത്തുമെന്ന് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!