Trending Now

പത്തനംതിട്ട പനിച്ചു വിറക്കുന്നു :സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രിയുടെ കിമ്പളക്കാര്‍

പത്തനംതിട്ട : ജില്ലയില്‍ പനി പകര്‍ച്ച വ്യാധിയെ പോലെ പടരുമ്പോള്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മുപ്പതു ശതമാനം സര്‍ക്കാര്‍ ഡോക്ടര്‍ മാര്‍ സ്വകാര്യ ആശുപത്രികളുടെ ശമ്പളം പറ്റിക്കൊണ്ട്‌ ജോലിക്ക് എത്തുന്നില്ല .അത്തരം ഡോക്ടര്‍ മാര്‍ വീട്ടില്‍ രോഗികളെ പരിശോധിച്ച് കൊണ്ട് ഇരിപ്പാണ്.വൈകുന്നേരവും രാവിലെയുമാണ് ഡോക്ടര്‍ മാരുടെ വീട്ടിലെ ഈ രോഗി നോട്ടം നടക്കുന്നത് .സര്‍ക്കാര്‍ ആശുപത്രിയില്‍ രാവിലെ 11 മണി കഴിഞ്ഞേ ഈ ഡോക്ടര്‍മാര്‍ ഹാജര്‍ ഉള്ളൂ.രാവിലെയും വൈകുന്നേരവും സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളെ രോഗം കണ്ടെത്തി ചികിത്സിക്കേണ്ടത് നേഴ്സ്സുമാരുടെ ഡ്യൂട്ടി ആയി മാറിക്കഴിഞ്ഞു.ഏറ്റവും കൂടുതല്‍ രോഗികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നത്‌ രാവിലെയും വൈകിട്ടുമാണ് .ഈ സമയം ഡോക്ടര്‍ ഇല്ലെങ്കില്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തി ചികിത്സ തേടും .അഞ്ഞൂറും ആയിരം രൂപയും സ്വകാര്യ ആശുപത്രികള്‍ ഈടാക്കുകയും ഇല്ലാത്ത രോഗത്തിന് വരെ രക്ത പരിശോധന ,മല മൂത്ര പരിശോധന ,ഇ സി ജി ,സ്കാനിംഗ് ,മുതലായവും നടത്തില്‍ ആ വിഭാഗത്തില്‍ കൂടി പണം തട്ടുന്നു .സര്‍ക്കാര്‍ ആശുപത്രിയില്‍ പൊതുവേ ഡോക്ടര്‍ മാര്‍ കുറവാണ് .സ്വകാര്യ ആശുപത്രിക്ക് അതും വളക്കൂറു ഉള്ള കാര്യമാണ് .സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റിക്കൊണ്ട് വീട്ടില്‍ ചികില്‍സാലയം ഉള്ള ഡോക്ടര്‍ മാര്‍ ക്ക് രാവിലെയും വൈകിട്ടും സര്‍ക്കാര്‍ ആശുപത്രിയില്‍ മനപ്പൂര്‍വ്വം ചെല്ലാത്തതിനു സ്വകാര്യ ആശുപത്രിയുടെ വകയായി മാസ പടി ലഭിക്കുന്നു എന്ന വിവരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ചിലര്‍ വിളിച്ചു പറഞ്ഞിട്ടും കുറച്ചു സമയം എങ്കിലും ഈ ഡോക്ടര്‍ മാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഉണ്ടല്ലോ എന്ന മറുപടിയാണ് ജില്ലാ മെഡിക്കല്‍ ഓഫീസിലെ പ്രധാനിയുടെ മറുപടിയെന്ന് പരാതി പറയാന്‍ വിളിച്ച വടശ്ശേരിക്കര പെഴുമ്പാറ സ്വദേശിക്ക് കേള്‍ക്കേണ്ടി വന്നത് എന്ന് അറിയുന്നു .വിജിലന്‍സ് എന്നൊരു വിഭാഗം ജില്ലയില്‍ ഉണ്ട് എങ്കിലും ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ കൈക്കൂലി ചോദിച്ചു എന്നൊരു പരാതി ലഭിക്കാതെ വിജിലന്‍സ് വിഭാഗം ഉണരാറില്ല.മനപൂര്‍വ്വം വീഴ്ച വരുത്തി ജോലിക്ക് എത്താത്ത സര്‍ക്കാര്‍ ജീവനക്കാരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാനും ഉള്ള നിയമം വിജിലന്‍സില്‍ ഉണ്ട് .സ്വകാര്യ ചികിത്സ നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍ മാരും സര്‍ക്കാര്‍ ജീവനക്കാരുടെ ഗണത്തി ല്‍ പെടുന്നതാണ് .സര്‍ക്കാര്‍ പഞ്ചിംഗ് സിസ്റം കൊണ്ട് വന്നു എങ്കിലും ഡോക്ടര്‍ മാര്‍ക്ക് ബാധകം അല്ല.ഐ എം എ പോലുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ അല്‍പ്പം ശ്രദ്ധ വെക്കണം .സംഘടനയിലെ അംഗങ്ങള്‍ ആയിട്ടുള്ള സര്‍ക്കാര്‍ ഡോക്ടര്‍ മാരുടെ” സ്വകാര്യ മേല്‍നോട്ടം ” സംബന്ധിച്ച് ഒരു നിരീക്ഷണ സമിതിയെ നിയോഗിക്കണം .ജില്ലയില്‍ ഇന്ന് മാത്രം 749 പേര്‍ പനിക്ക് വേണ്ടി ചികിത്സ നടത്തി എന്നാണ് ഡി എം ഓ യുടെ കണ്ടെത്തല്‍ .കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകള്‍ ഇതിലും കൂടുതല്‍ ആണ് .ഡെങ്കിപ്പനി,ചിക്കന്‍പോക്സ്,വയറിളക്കം ,എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ കൂടുകയാണ് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!