കേരള കോണ്ഗ്രസ് മാണി വിഭാഗം ബിജെപിയുമായി ചേരുകയാണെങ്കില്‍ വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പതിനഞ്ചു സീറ്റ് നല്‍കുവാന്‍ ഉള്ള രഹസ്യ ധാരണ യില്‍ ചര്‍ച്ച നടന്നു .കേരള കോണ്ഗ്രസ് മാണി വിഭാഗം ബി ജെ പിയുടെ ഭാഗമാകുന്നതിന് ഉള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ് .ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുന്ന വിധത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടക്കുന്നു .
വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട, കോട്ടയം,ഇടുക്കി, എന്നീ പാര്‍ലമെന്റ് മണ്ഡലം ഉൾപ്പെടെ ഏഴു സീറ്റുകൾ വേണം എന്നുള്ള ആവശ്യം മാണി ഗ്രൂപ്പിലെ പ്രബലര്‍ മുന്നോട്ട് വച്ച് കൊണ്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത് . മാണിയുടെ പ്രധാന ആവശ്യങ്ങള്‍ക്ക് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ മനസ്സാ സമ്മതം നല്‍കി എന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍ .നരേന്ദ്ര മോഡി യുടെ പൂര്‍ണ്ണ സമ്മതം കൂടി ലഭിച്ചാല്‍ രണ്ടിലയില്‍ താമര വിരിയും .ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കണം എന്നുള്ളത് മാണിയുടെ പുത്ര സ്നേഹത്തില്‍ വിരിഞ്ഞതാണ് .കേരള രാഷ്ട്രീയത്തില്‍ ചാണക്യ ബുദ്ധിയുള്ള ആളാണ് മാണി എന്ന് പലപ്പോഴും തെളിയിച്ചതാണ് .മധ്യ തിരുവിതാം കൂറില്‍ മാണിക്കുള്ള സ്വാധീനം ബി ജെ പി മുതലാക്കിയാല്‍ അത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ നിയമ സഭാ സാമാജികരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകും .ക്രിസ്ത്യന്‍ സമുദായത്തിലെ വിവിധ വിഭാഗങ്ങളെ കൂടെ നിര്‍ത്തുവാന്‍ ഉള്ള പാടവ ബുദ്ധി മാണിക്ക് ഉണ്ട് . ചില സഭാ നേതൃത്വം മാണിയോട് അനുകമ്പ വച്ച് പുലര്‍ത്തുന്നുണ്ട് .കോട്ടയം ,ഇടുക്കി ,പത്തനംതിട്ട ജില്ലകളില്‍ മാണിക്ക് സ്വാധീനം ഉണ്ട് .ബി ജെ പി യുടെ പിന്‍ബലത്തില്‍ തന്നെ ചവിട്ടി പുറത്താക്കിയ ഉമ്മന്‍ ചാണ്ടി അടക്കം ഉള്ള “മാന്യന്‍” മാരോട് മാണിക്ക് രാഷ്ട്രീയ പ്രതികാരം ചെയ്യാനാകും .നരേന്ദ്ര മോഡിയും അമിത് ഷായും ഉടനെ തന്നെ മാണിയുടെ ആഗ്രഹം നിറവേറ്റാന്‍ അന്തിമ തീരുമാനം കൈക്കൊള്ളും .